Advertisment

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷീരകർഷകൻ മരിച്ചു

New Update

publive-image

കുണിഞ്ഞി: മങ്ങാകുളത്ത് പരേതനായ ജോണിൻ്റെ മകൻ ജെയ് സിംഗ് (54) നിര്യാതനായി. കഴിഞ്ഞ വ്യാഴാഴ്ച കൂത്താട്ടുകുളത്ത് വച്ച് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും പിന്നീട് ആരോഗ്യനില മോശമായതിനെത്തുടർന്ന് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 9 ന് കുണിഞ്ഞി സെൻറ് ആൻറണീസ് പള്ളിയിൽ നടക്കും.

മാതാവ് റോസമ്മ പൂവക്കുളം വീട്ടിയ്ക്കൽ കുടുംബാംഗം. ഭാര്യ: സിൻസി മുത്തോലപുരം ചേറ്റാനിയിൽ കുടുംബാംഗം. മക്കൾ: അഖിൽ, റിയ. സഹോദരങ്ങൾ: ഷേർളി, സി. പുഷ്പ സിഎംസി (വള്ളിച്ചിറ), ജിംസി, ഫാ. ജോൺ ഒസിഡി (തിരുവനന്തപുരം), മിലാനി, സി. ക്രിസ് ലിൻ സിഎംസി (പാല), സി. ജൂലിയ സിഎംസി (പാല). സി. മരിയ ആൻ്റോ സിഎംസി (പാല) പിതൃസഹോദര പുത്രിയാണ്.

obit news
Advertisment