Advertisment

ടിസിവി സീനിയര്‍ റിപ്പോര്‍ട്ടര്‍ ജിയോ നിര്യാതനായി

New Update

publive-image

അഞ്ചേരിച്ചിറ: എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (42) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. ഒരു മാസം മുൻപാണ് കോവിഡ് മുക്തനായി ജോലിയിൽ തിരികെ പ്രവേശിച്ചത്. ടിസിവി സീനിയർ റിപ്പോർട്ടർ ആണ്. തിരക്കഥ പൂർത്തിയാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുലിക്കളി ഉൾപ്പെടെയുള്ള ഡോക്യുമെൻ്റെറികളും ലിറ്റിൽ സ്റ്റാർ, മണവാട്ടി, കരക്കമ്പി ഉൾപ്പെടെ ഒട്ടേറെ ഹ്രസ്വ സിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂർപൂരത്തെ കുറിച്ച് സുഹൃത്തുക്കളുമായി ചേർന്ന് 'പൂരത്തിൻ്റെ കഥ' എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്.

ഭാര്യ: അനു (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്). മക്കൾ: ജോയൽ, ജോഷ്വ. നാളെ രാവിലെ തൃശ്ശൂർ പ്രസ്സ് ക്ലബിൽ ഭൗതിക ദേഹം പൊതു ദർശനത്തിന് വച്ചശേഷം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ സംസ്കാരകർമ്മം നടത്തും.

obit news
Advertisment