Advertisment

മുൻ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് മൂങ്ങാപ്പാറ കുരുട്ടുപറമ്പിൽ ജോണി കെ തോമസ് നിര്യാതനായി

New Update

publive-image

Advertisment

മുരിക്കാശ്ശേരി: മുൻ വാത്തിക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് ജോണി കെ തോമസ് (62) കുരുട്ടുപറമ്പിൽ മൂങ്ങാപ്പാറ നിര്യാതനായി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന ഇയാളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.

മുരിക്കാശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌, സി.ഐ.ടി.യു. ട്രേഡ് യൂണിയൻ നേതാവ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളും വേറെ ആണ് താമസം.

രാവിലെ പണിക്ക് ചെന്ന ജോലിക്കാരാണ് മുറിയിൽ ബെഡിൽ മരിച്ചു കിടന്ന ജോണിയെ കണ്ടത്. മുരിക്കാശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.

ഭാര്യ: ഷൈലി മുരിക്കാശ്ശേരി മഠത്തിൽ കുടുംബാംഗം. മക്കൾ: മെർബിൻ ജോണി, മെർലിൻ ജോണി.

obit news
Advertisment