Advertisment

കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടയം ജില്ലയിലെ പ്രമുഖ സഹകാരി രാമപുരം കവിയില്‍ കെഎ ചെറിയാന്‍റെ സംസ്കാരം ബുധനാഴ്ച

New Update

publive-image

Advertisment

പാലാ: കഴിഞ്ഞ ദിവസം നിര്യാതനായ കോട്ടയത്തെ മികച്ച സഹകാരിയും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന രാമപുരം കവിയില്‍ കെഎ ചെറിയാന്‍റെ (78) സംസ്കാരം ബുധനാഴ്ച. സംസ്കാര ശുശ്രൂഷകള്‍ രാവിലെ 10.30 -ന് വീട്ടില്‍ ആരംഭിച്ച് രാമപുരം സെന്‍റ് അഗസ്റ്റിന്‍സ് ഫെറോന ദേവാലയത്തില്‍ സംസ്കരിക്കും. ഭാര്യ: കുട്ടിയമ്മ പൈക നെല്ലാലപൊയ്കയില്‍ കുടുംബാംഗമാണ്.

രാമപുരം റീജിയണല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്ന കെഎ ചെറിയാന്‍ ജില്ലയില്‍ സഹകരണ രംഗത്ത് നിറഞ്ഞു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു. മീനച്ചില്‍ താലൂക്ക് എംപ്ലോയീസ് സഹകരണസംഘം ബോര്‍ഡംഗം, പാലാ സെന്‍ട്രല്‍ മാര്‍ക്കറ്റിംങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അഡ്മിനിസ്ട്രേറ്റര്‍ കമ്മറ്റി ചെയര്‍മാന്‍, കേരള സര്‍ക്കിള്‍ സഹകരണ യൂണിയന്‍ കോട്ടയം ജില്ലാ പ്രസിഡന്‍റ് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

ചെസ്സോ ചെറിയാന്‍ (പൂവരണി), മിസ്റ്റര്‍ ‍ഡോര്‍ (പാലാ, തൊടുപുഴ) സ്ഥാപനങ്ങളുടെ ഉടമ ചെയ്സ്റ്റോ ചെറിയാന്‍, കുവൈറ്റ് മലയാളിയും ഇവിടുത്തെ പ്രധാന സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകനുമായ ചെസ്സില്‍ രാമപുരം എന്നിവര്‍ മക്കളാണ്.

obit news
Advertisment