Advertisment

എഴുത്തുകാരനും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്, ഡാളസ് കേരള അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സജീവ അംഗവുമായ സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ നിര്യാതയായി

New Update

publive-image

Advertisment

ഡാലസ്: ആലപ്പുഴ ആര്യാട് കൂട്ടുമ്മേൽ കമലാലയം പരേതനായ മാധവൻ പിള്ളയുടെ സഹധർമിണി കനകമ്മ (84) ജൂൺ ഒന്നിന് നിര്യാതയായി.

ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ടെമ്പിൾ മുൻ പ്രസിഡണ്ടും എഴുത്തുകാരനും കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ്, ഡാളസ് കേരള അസോസിയേഷൻ തുടങ്ങിയ സംഘടനകളുടെ സജീവ അംഗവുമായ സന്തോഷ് പിള്ള പരേതയുടെ ഏകമകനാണ്. കെഎൻകെ നായർ, കെഎസ് നായർ, പരേതയായ രാജമ്മ എന്നിവർ സഹോദരങ്ങളാണ്.

കമലമ്മയുടെ നിര്യാണത്തിൽ ഡാലസ് കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ, കേരള ലിറ്റററി സൊസൈറ്റി പ്രസിഡണ്ട് സിജു വി ജോർജ്, ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ എന്നിവർ അനുശോചിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: സന്തോഷ് പിള്ള - 469 682 6699

us news
Advertisment