Advertisment

മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഡി ചന്ദ്രൻ (85) നിര്യാതനായി

New Update

publive-image

Advertisment

മുംബൈ: മുംബൈയിലെ അറിയപ്പെടുന്ന നടനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഡി ചന്ദ്രൻ (85) നിര്യാതനായി. വാർധക്യ സഹജമായ അസുഖം മൂലം ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു അന്ത്യം. മകൾ സുധാ ചന്ദ്രനോടൊപ്പമായിരുന്നു അവസാന നാളുകൾ ചെലവിട്ടത്.

ഒരു കാലത്ത് മുംബൈ കലാ സാംസ്‌കാരിക വേദിയിലെ നിറ സാന്നിധ്യമായിരുന്ന കെ.ഡി ചന്ദ്രൻ മുംബൈ നാടകവേദിയിലൂടെയാണ് അഭിനയ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്.

തുടർന്ന് ബോളിവുഡിലും നിരവധി സിനിമകളിൽ അഭിനയിച്ചു. ചൈന ഗേറ്റ്, പുക്കാർ, ഹം ഹേ റഹി പ്യാർ കെ, തേരെ മേരെ സപ്നേ, തീസര കോൻ, കോയി മിൽ ഗയ, തുടങ്ങി ഒരു ഡസനോളം ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.

ബോളിവുഡിലെ മുൻ നിര താരങ്ങളോടൊപ്പം അഭിനയിച്ചിട്ടുള്ള ഏക മലയാളി കൂടിയാണ് കെ.ഡി ചന്ദ്രൻ.

obit news mumbai news
Advertisment