Advertisment

കോണ്‍ഗ്രസ് നേതാവ് കെഎസ് സെബാസ്റ്റ്യന്‍ (79) അന്തരിച്ചു. 87 -ല്‍ പാലായില്‍ കെഎം മാണിക്കെതിരെ മത്സരിച്ച് മുഖ്യധാരാ രാഷ്ട്രീയത്തിന്‍റെ ഭാഗമായി. പിന്നീട് കോണ്‍ഗ്രസിലേയ്ക്ക് മടക്കം !

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായിരുന്ന കെഎസ് സെബാസ്റ്റ്യന്‍ (പാറത്തോട് ജോയി - 79) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച പൊടിമറ്റം സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍.

ട്രേഡ് യൂണിയന്‍ രംഗത്ത് പ്രമുഖ നേതാവായിരുന്ന ഇദ്ദേഹം 1987 -ല്‍ പാലാ നിയോജക മണ്ഡലത്തില്‍ കെഎം മാണിക്കെതിരെ ഇടതുമുന്നണി സ്ഥാനാര്‍ഥിയായി നിയമസഭയില്‍ മത്സരിച്ചതോടെയാണ് പ്രശസ്തനായത്. കോണ്‍ഗ്രസ് - എസ് കോട്ടയം ജില്ലാ പ്രസിഡന്‍റ് ആയിരിക്കെയായിരുന്നു പാലായില്‍ മത്സരത്തിനിറങ്ങിയത്.

അന്ന് 10545 വോട്ടുകള്‍ക്കാണ് മാണിസാറിനോട് കെഎസ് സെബാസ്റ്റ്യന്‍ പരാജയപ്പെടുന്നത്. കെഎം മാണി 46483 വോട്ടും സെബാസ്റ്റ്യന്‍ 35938 വോട്ടുകളും നേടി. കെഎം മാണിയുടെ പ്രതാപകാലത്തും മാണിസാറിന്‍റെ ഭൂരിപക്ഷം പിടിച്ചുനിര്‍ത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.

കാഞ്ഞിരപ്പള്ളി സ്വദേശിയാണെങ്കിലും പാലായില്‍ വിപുലമായ സൗഹൃദവലയം സെബാസ്റ്റ്യനുണ്ടായിരുന്നു. മൃതദേഹം ഇന്ന് വൈകിട്ട് പാലാ പന്ത്രണ്ടാം മൈലിലുള്ള ഭാര്യാവീടായ മേനാംപറമ്പില്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷമാകും കാഞ്ഞിരപ്പള്ളിയ്ക്ക് കൊണ്ടുപോകുക.

കേരള പ്ലാന്‍റേഷന്‍ ലേബര്‍ കോണ്‍ഗ്രസ് സ്ഥാപക നേതാവായിരുന്നു.

 

obit news
Advertisment