Advertisment

ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്റെ പിതാവ് കുടിലിൽ കുഞ്ഞാഗസ്തി നിര്യാതനായി

New Update

publive-image

Advertisment

എടൂർ: ദീപിക ചീഫ് എഡിറ്റർ ഫാ. ജോർജ് കുടിലിന്‍റെ പിതാവും പ്രമുഖ മദ്യവർജന സമിതി പ്രവർത്തകനും സഹകാരിയും പൊതുകാര്യ പ്രസക്തനുമായിരുന്ന കുടിലിൽ കുഞ്ഞാഗസ്തി (90) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് എടൂർ സെന്‍റ് മേരീസ് ഫൊറോന പള്ളിയിൽ.

ദീർഘകാലം തലശേരി അതിരൂപത മദ്യവർജന പ്രസ്ഥാനത്തിന്‍റെ ട്രഷറർ, എടൂർ ഇടവകയിലെ ആദ്യകാല മതാധ്യാപകൻ, കോൺഗ്രസിന്‍റെ ആദ്യകാല നേതാവ്, പായം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, എടൂർ ക്ഷീരോത്പാദന സഹകരണ സംഘം ഡയറക്ടർ, എടൂർ സെന്‍റ് മേരീസ് ഫൊറോന പള്ളി കൈക്കാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കലാ-സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ: പരേതയായ റോസമ്മ. എടൂർ വിലങ്ങാട്ടുപാറ കുടുംബാംഗം.

മറ്റു മക്കൾ: ജോസ് (എടൂർ), മേരി (തളിപ്പറന്പ്), സെലിൻ (റിട്ട. അധ്യാപിക, ചെറുപുഷ്പം യുപി സ്കൂൾ ചന്ദനക്കാംപാറ), ഷെർലി (വെള്ളാട്), ടീസ (അങ്ങാടിക്കടവ്), ലീന, പരേതനായ മാത്യു അഗസ്റ്റിൻ.

മരുമക്കൾ: ത്രേസ്യാമ്മ വരിക്കമാക്കൽ (വെളിമാനം), സണ്ണി കരിയിലക്കാഴുങ്കൽ (മാക്ഫാസ്റ്റ്, തിരുവല്ല), മാത്യു വടക്കേക്കര (റിട്ട. മുഖ്യാധ്യാപകൻ, ചെറുപുഷ്പം യുപി സ്കൂൾ, ചന്ദനക്കാംപാറ), റാണി വർഗീസ് ഞള്ളിമാക്കൽ (ചെന്പന്തൊട്ടി, എസ്എച്ച്എച്ച്എസ്എസ് തലശേരി), ജീജോ കോലത്ത് കണിയാംകുഴി (വെള്ളാട്), ജെയ്സൺ ഇരുപ്പക്കാട്ട് (അങ്ങാടിക്കടവ്), ഷാജി വണ്ടൻമാക്കൽ (സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് വെളിമാനം).

സഹോദരങ്ങൾ: സിസ്റ്റർ എസ്തർ എസ്ആർഎ (വാരണാസി), ഫാ. ജോൺ കുടിലിൽ സിഎസ്ഡി (ജയ്പൂർ), പരേതനായ സ്കറിയ.

‌കുഞ്ഞാഗസ്തിയുടെ നിര്യാണത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കെ. സുധാകരൻ, സണ്ണി ജോസഫ് എന്നിവർ അനുശോചിച്ചു.

obit news
Advertisment