Advertisment

തോട്ടടി പാലത്തിന് സമീപം ബൈക്ക് പാടത്തേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

New Update

publive-image

Advertisment

തലവടി: ആനപ്രമ്പാൽ തെക്ക് തുണ്ടിയിൽ ചിറയിൽ ഏബ്രഹാം ചാക്കോയുടെ മകൻ ലിജു ടി. ജോർജ് (34) ബൈക്ക് അപകടത്തിൽ മരണമടഞ്ഞു. സംസ്ക്കാരം പിന്നീട്.

എതിരെ വന്ന വാഹനത്തിൻ്റെ വെളിച്ചം കണ്ണിലടിച്ച് തോട്ടടി പാലത്തിന് സമീപം പാടത്തേക്ക് ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പിൻ സീറ്റിൽ സഞ്ചരിച്ചിരുന്ന തുണ്ടിയിൽചിറ തങ്കപ്പൻ്റെ മകൻ സജന് പരുക്കു പറ്റിയെങ്കിലും സ്ഥിതി ഗുരുതരമല്ല.

രണ്ടാഴ്ച മുമ്പാണ് ഡൽഹിയിൽ നിന്നും ലിജു എത്തിയത്. ഒക്ടോബർ 21 വരെ ക്വാറന്‍റൈനില്‍ ആയിരുന്നു. ഭാര്യ ലിൻസിയുടെ ഇസ്രയേലിക്കുള്ള യാത്രയുടെ ആവശ്യത്തിന് പാസ്പോർട്ട് സംബന്ധമായ രേഖകൾ ഹാജരാക്കുന്നതിനാണ് ലിജു ഒക്ടോബർ 14 ന് നാട്ടിലെത്തിയത്.

ഇടുക്കി മുരിക്കാശ്ശേരി തെക്കേകുന്നേൽ കുടുംബാംഗം ലിൻസിയാണ് ഭാര്യ. മക്കൾ: ലെൻ (രണ്ടാം ക്ലാസ് വിദ്യാർത്ഥി), ഓസ്റ്റിൻ. മേല്പാടം പൂവൻ്റെപറമ്പിൽ കുടുംബാംഗം ലീലാമ്മയാണ് മാതാവ്. ഏക സഹോദരൻ ബൈജു (കാനഡ).

alappuzha news
Advertisment