Advertisment

പഞ്ചർ ഒട്ടിച്ച് കാറ്റടിക്കവേ ടയർ പൊട്ടിത്തെറിച്ച് ജിദ്ദയിൽ കോഴിക്കോട്ടുകാരൻ മരിച്ചു

New Update

publive-image

Advertisment

ജിദ്ദ: ജോലിസ്ഥലത്ത് വെച്ചുണ്ടായ അപകടത്തിൽ ജിദ്ദയിൽ ഒരു മലയാളി യുവാവ് മരണപ്പെട്ടു. കോഴിക്കോട് നഗരത്തിലെ കുണ്ടുങ്ങൽ സ്വദേശിയും കല്ലായി മാനാരി മാള്ളു അമ്മ ജംഗ്ഷനടുത്ത് താമസക്കാരനുമായ മുഹമ്മദ് റഫീഖ് (ഉപ്പുട്ടു മാളിയേക്കൽ, 34) ആണ് മരിച്ചത്. കളരിക്കൽ ഉസ്മാൻ - യു.എം സുലൈഖ ദമ്പതികളുടെ മകനാണ്.

ജിദ്ദയിലെ അൽഖുംറ പ്രദേശത്തുള്ള ഒരു ട്രാൻസ്‌പോർട് കമ്പനിയുടെ വർക് ഷോപ്പിൽ വെച്ച് തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഇതേ കമ്പനിയിൽ ജീവനക്കാരനായ മുഹമ്മദ് റഫീഖ് വർക് ഷോപ്പിൽ വെച്ച് വാഹനത്തിന് കാറ്റടിക്കുമ്പോൾ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടം അദ്ദേഹത്തിന്റെ മരണത്തിൽ കലാശിക്കുകയുമായിരുന്നു.

ഭാര്യ: ലൈല. മക്കൾ: മുഹമ്മദ് ലായിക്, മുഹമ്മദ് ലഹൻ. സഹോദരങ്ങൾ: യു.എം ലുഖ്മാൻ, യു.എം. ഹാജറ ബീവി.

അനന്തര നടപടികൾക്കായി ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം രംഗത്തുണ്ട്.

obit news jiddah news
Advertisment