Advertisment

ഒന്നര വർഷം മുമ്പ് പ്രവാസം മതിയാക്കി ജിദ്ദയിൽ നിന്ന് മടങ്ങിയ കുറ്റിപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി

New Update

publive-image

Advertisment

ജിദ്ദ: ദീർഘ കാലം ജിദ്ദയിൽ പ്രവാസിയായിരുന്ന മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, വെട്ടിച്ചിറ,  കരിപ്പോൾ സ്വദേശി മുസ്തഫ കുണ്ടാറ്റിൽ (52) നാട്ടിൽ മരണപ്പെട്ടു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം.

ജിദ്ദയിൽ പഴയ മക്കാ റോഡിലെ കിലോ മൂന്നിലുള്ള യമാനി ബേക്കറിയിലെ സെയിൽസ്മാൻ ആയിരുന്നു. ഒന്നര വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.

പിതാവ്: പരേതനായ മൊയ്‌ദീൻ ഹാജി. മാതാവ്: നഫീസ. ഭാര്യ: നസീറ. മക്കൾ: നൗഫൽ (ജിസാൻ), നിസാമുദ്ധീൻ (ദുബായ്), അഫ്‌സൽ, സുഹൈൽ, നുസ്റത്ത്. സഹോദരങ്ങൾ: അലി, നാസർ, സലീം (ജിദ്ദ), സൈദ് (കുറ്റിപ്പുറം സഹകണ ബാങ്ക്, വളാഞ്ചേരി) ജാബിർ, സുലൈഖ, ഹാജറ, ആബിദ.

obit news jiddah news
Advertisment