Advertisment

ഐബി ടൈംസ് മാനേജിംഗ് എഡിറ്റര്‍ ജിജോ ജേക്കബിന്‍റെ പിതാവ് കൂവപ്പള്ളി നെല്ലിക്കുന്നേല്‍ എന്‍.ജെ ജേക്കബ് നിര്യാതനായി

New Update

publive-image

കൂവപ്പള്ളി: കാരികുളം നെല്ലിക്കുന്നേല്‍ എന്‍.ജെ ജേക്കബ് (78) നിര്യാതനായി. സംസ്‌കാരം വെള്ളി രാവിലെ 10.30-ന് കാരികുളം ഫാത്തിമ മാതാ പള്ളിയില്‍. ഭാര്യ പരേതയായ മേരി ചേറ്റുതോട് പന്തപ്ലാക്കല്‍ കുടുംബാംഗം.

Advertisment

മക്കള്‍: ജിജോ ജേക്കബ് (ഐബി ടൈംസ് (ഇന്ത്യ) മാനേജിംഗ് എഡിറ്റര്‍, ബാംഗളൂരു), ജിനി (ലൈബ്രേറിയന്‍- ആല്‍ഫീന്‍ പബ്ലിക് സ്‌കൂള്‍, കാഞ്ഞിരപ്പള്ളി), ജിബി (അധ്യാപിക, സെന്റ് മേരീസ് എച്ച്എസ്എസ്, മേരികുളം), ജോജി (കട്ടപ്പന).

മരുമക്കള്‍: ജിഷ (എച്ച്പി, ബാംഗളൂരു) പാലൂക്കുന്നേല്‍ പൊടിമറ്റം, ജോര്‍ജുകുട്ടി (അധ്യാപകന്‍, എകെജെഎം എച്ച്എസ്എസ് കാഞ്ഞിരപ്പള്ളി) നാകത്തുങ്കല്‍ പൊന്‍കുന്നം, ജോഷി പുല്‍പ്പേല്‍ കാഞ്ഞിരപ്പള്ളി, ദിവ്യ (സൗത്ത് ഇന്ത്യന്‍ ബാങ്ക്- കട്ടപ്പന) വാഴവേലില്‍ ചേനപ്പാടി.

സത്യം ഓൺലൈൻ എഡിറ്റർ വിൻസെന്‍റ് നെല്ലിക്കുന്നേൽ സഹോദര പുത്രനാണ്.

obit news
Advertisment