Advertisment

പ്രമുഖ ഭാഷാധ്യാപകനും പൗരസ്ത്യ ഭാഷാധ്യാപക സംഘടന സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പ്രസാദ് തൃപ്രയാർ നിര്യാതനായി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

തൃപ്രയാർ/പാലക്കാട്: പ്രമുഖ ഭാഷാധ്യാപകനും പൗരസ്ത്യ ഭാഷാധ്യാപക സംഘടന (പി.ബി.എസ്) സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പ്രസാദ് തൃപ്രയാർ (81) പാലക്കാട് കൽവാ കുളത്തുള്ള പ്രതിഭയിൽ വച്ച് നിര്യാതനായി.

പ്രമുഖ സോഷ്യലിസ്റ്റ്, മദ്യവർജ്ജന സമിതി സംസ്ഥാന കമ്മിറ്റി അംഗം, ലോഹിയ വിചാർ വേദി പ്രവർത്തകൻ, പാലക്കാട് വി.വി.പി ഹൈസ്കൂളിലെ മുൻ ഭാഷാ അധ്യാപകൻ കൂടിയായ പ്രസാദ് തൃപ്രയാറിലെ കാരയിൽ കുടുംബാംഗവും, തൃപ്രയാറിലെ പത്രപ്രവർത്തകനും പ്രമുഖ സോഷ്യലിസ്റ്റും ആയിരുന്ന പരേതനായ കെആർ രവീന്ദ്രന്റെ സഹോദരനാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് പാലക്കാട് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.

റവന്യൂ ഇൻസ്പെക്ടറായി( പാലക്കാട്) വിരമിച്ച ശോഭയാണ് ഭാര്യ (ദിന വാർത്ത ഭാസ്കരന്റെ മകൾ). മക്കൾ: സുജിത്ത് (സെയിൽസ് ഹെഡ്, ട്രിനിറ്റി ഫാർമസ്യൂട്ടിക്കൽസ് തൃശ്ശൂർ), സജിത്ത് (ന്യൂജേഴ്സി, യുഎസ്എ). മരുമക്കൾ: പ്രിയ (ഹെഡ് മിസ്ട്രസ് എസ്.ബി.ഒ.എ. സ്കൂൾ ചിറ്റൂർ, എറണാകുളം), സിമി (ന്യൂജേഴ്സി യുഎസ്എ). മറ്റ് സഹോദരങ്ങൾ: ശാരദ, രാജൻ, സോമൻ, പരേതരായ ഇന്ദിര, സുഗുണൻ, രഘുനാഥൻ.

obit news
Advertisment