Advertisment

കോവിഡ് ദുരിതകാലം കഴിഞ്ഞ് അനൗൺസ്‌മെന്‍റിനു കാത്തിരുന്ന റഷീദ് കലയന്താനി ആഗ്രഹം സാധിക്കാതെ യാത്രയായി...

New Update

publive-image

Advertisment

തൊടുപുഴ: സംസ്ഥാനത്ത് അറിയപ്പെടുന്ന അനൗൺസർ റഷീദ് കലയന്താനി (65) വിടവാങ്ങി. ശനിയാഴ്ച പുലർച്ചെ നെയ്യശ്ശേരിയിലുള്ള വസതിയിലാണ് റഷീദ് കലയന്താനി എന്ന പുന്നംപുരക്കൽ റഷീദ് മരണമടഞ്ഞത്.

നെയ്യശ്ശേരി ജുമാ മസ്ജിദിൽ കബറടക്കം നടത്തി. ഭാര്യ മിസിരിയ കൊല്ലംമാട്ടേൽ കുടുംബാംഗം. മക്കൾ: സുനിത, റംഷി. മരുമക്കൾ: ഷാഹിദ് (കോതമംഗലം), സബിൻസ് (മുവാറ്റുപുഴ).

കുന്നം കാരൂപ്പാറ സ്വദേശിയായ റഷീദ് അനൗൺസറായപ്പോൾ പേരിനൊപ്പം കലയന്താനി കൂടി ചേർക്കുകയായിരുന്നു. ന്യൂ ജെൻ രീതികൾ പരസ്യ പ്രചാരണ രംഗത്ത് വന്നപ്പോഴും റഷീദ് ഈ മേഖലയിൽ സജീവമായിരുന്നു.

publive-image

കലാനിലയം നാടകവേദിയുടെ സ്ഥിരം അനൗൺസറായി കേരളത്തിലങ്ങോളമിങ്ങോളം പ്രവർത്തിച്ചിട്ടുണ്ട്. രണ്ടുവർഷം മുൻപ് കലാനിലയം നാടകമേള തൊടുപുഴയിൽ എത്തിയപ്പോഴും അനൗൺസർ റഷീദായിരുന്നു.

റെക്കോർഡ് ചെയ്ത രീതിക്കുപകരം ലൈവായി അനൗൺസ് ചെയ്യുന്നതാണ് ഇദ്ദേഹത്തിന്റെ രീതി. 1982 ൽ കലാനിലയം നാടകമേള തൊടുപുഴയിലെത്തിയ സമയത്തു തൊടുപുഴ വിമല സിൽക്ക് ഹൗസിന്റെ അനൗൺസ്‌മെന്റുമായി പോയ റഷീദിനെ കലാനിലയത്തിന്റെ അണിയറ പ്രവർത്തകർ ശ്രദ്ധിച്ചു.

അങ്ങനെയാണ് അവരോടൊപ്പം സ്ഥിരം അനൗൺസറായത്. കലാനിലയം കൃഷ്ണൻനായർക്കൊപ്പം പ്രവർത്തിച്ച റഷീദ് പിന്നീട് കൃഷ്ണൻനായരുടെ മകൻ അനന്ത പദ്മനാഭനോടോപ്പവും പ്രവർത്തിച്ചിരുന്നു. കടമറ്റത്തു കത്തനാർ പ്രദർശനത്തിന് എത്തിയെങ്കിലും കോവിഡ് വന്നതോടെ പ്രദർശനം നിലയ്ക്കുകയായിരുന്നു.

കോവിഡ് ദുരിതം കഴിഞ്ഞു അനൗൺസ്‌മെന്റ് മേഖലയിൽ വീണ്ടും സജീവമാകാമെന്ന ആഗ്രഹം സഫലമാകാതെ റഷീദ് കലയന്താനി യുടെ ശബ്ദം ഓർമ്മയായി...

idukki news
Advertisment