Advertisment

ജോലിയുടെ ഭാഗമായി റിയാദിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി കൊറോണ ബാധിച്ച് മരണപ്പെട്ടു

New Update

publive-image

Advertisment

ജിദ്ദ: റിയാദ് ആസ്ഥാനമായി ജോലി ചെയ്തു വരികയായിരുന്ന കൊടുവള്ളി സ്വദേശി ജിദ്ദയിൽ വെച്ച് കൊറോണ ബാധിതനായി മരണപ്പെട്ടു.

കോഴിക്കോട്, കൊടുവള്ളി, ആരാമ്പ്രം, ചോലക്കര സ്വദേശി താഴംതെക്കെ തൊടുകയില്‍ സലീം (52) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ മരിച്ചത്. മൃതദേഹം ദഹ്ബാന്‍ ഖബറിസ്ഥാനില്‍ ഖബറടക്കി. പരേതനായ അബു, ആയിഷ ദമ്പതികളുടെ മകനാണ്.

റിയാദ് ആസ്ഥാനമായി ചരക്കുകൾ വാഹനത്തില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന ഏർപ്പാടായിരുന്നു സലീമിന്. ജോലിയുടെ ഭാഗമായാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്.

ജിദ്ദയില്‍ എത്തിയ ശേഷം കൊറോണ ബാധിതനായതിനെ തുടർന്ന് ജിദ്ദ നാഷനല്‍ ഹോസ്പിറ്റലില്‍ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.

ഭാര്യ: സുഹ്‌റാബി. മക്കള്‍: ഷാഹുല്‍ ഹമീദ് (സി.എ വിദ്യാര്‍ഥി), ഷഹ്‌ന, ഷഹല, ലബീബ്. സഹോദരന്‍: ഇസ്മയില്‍ ജിദ്ദയിലുണ്ട്. ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിംഗ് പ്രവർത്തകർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.

soudi news
Advertisment