Advertisment

റിയാദില്‍ നിര്യാതനായ സൗദി മലയാളി സലിം വെളിയത്തിന്‍റെ ഖബറടക്കം ഞായറാഴ്ച 

New Update

publive-image

Advertisment

കാഞ്ഞിരപ്പള്ളി: കഴിഞ്ഞ മൂന്നാം തീയതി സൗദിയിലെ റിയാദില്‍ നിര്യാതനായ ഒഐസിസി ജുബൈല്‍ കുടുംബവേദി പ്രസിഡന്‍റും സാമൂഹ്യ പ്രവര്‍ത്തകനുമായ കാഞ്ഞിരപ്പള്ളി സ്വദേശി സലിം വെളിയത്തിന്‍റെ (49) ഖബറടക്കം ഞായറാഴ്ച രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.

മൃതദേഹം ഞായറാഴ്ച രാവിലെ 7 മണിയോടെ റിയാദില്‍നിന്നും കാഞ്ഞിരപ്പള്ളിയിലെ വസതിയിലെത്തിക്കും. തൊടുപുഴ സ്വദേശിയായിരുന്ന സലിം വെളിയത്ത് റിയാദില്‍ അരാംകോ കമ്പനിയില്‍ ഗുണമേന്മ പരിശോധനാ വിഭാഗം ഇന്‍സ്പെക്ടറായിരുന്നു. വര്‍ഷങ്ങളായി കാഞ്ഞിരപ്പള്ളിയിലാണ് സ്ഥിരതാമസം.

ഭാര്യ റിനി കാഞ്ഞിരപ്പള്ളി തേനംമാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: റാസില്‍ വി സലിം, റാഹില്‍ വി സലിം.

 

kottayam news
Advertisment