Advertisment

കോവിഡ് ബാധിച്ച് മരണമടഞ്ഞ വാലയിൽ ജോജിയുടെ സംസ്ക്കാരം ശനിയാഴ്ച

New Update

publive-image

Advertisment

തലവടി: കോവിഡ് ബാധിച്ച് ദുബൈ അൽ-റഷീദ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ ഫെബ്രുവരി 16ന് മരണമടഞ്ഞ തലവടി കാഞ്ഞിരപള്ളിൽ കുടുംബാംഗം കുന്തിരിക്കൽ വാലയിൽ മറിയാമ്മയുടെയും പരേതനായ ഈപ്പൻ്റെയും മകൻ ഈപ്പൻ വി ഈപ്പൻ്റെ (വാലയിൽ ജോജി - 45) സംസ്ക്കാരം ഫെബ്രുവരി 20 ശനിയാഴ്ച 11ന് ദുബൈ സെൻ്റ് മേരീസ് സെമിത്തേരിയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.

ഭവനത്തിൽ കുന്തിരിക്കൽ സെൻ്റ് തോമസ് സിഎസ്ഐ ഇടവക വികാരി റവ. തോമസ് മാത്യുവിൻ്റെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനിയാഴ്ച 12.30ന് ശുശ്രൂഷകൾ നടത്തപെടും. ഭാര്യ:റാന്നി പാട്ടത്തിൽ നിഷ. മക്കൾ: ജോയൽ, നോയൽ. സഹോദരങ്ങൾ: ജോളി, സൂസൻ, ജോബി. ഫോണ്‍: 9061805661.

 

obit news
Advertisment