Advertisment

പത്തൊൻപത് മക്കളെ പോറ്റി വളർത്തിയ വെച്ചൂച്ചിറയിലെ കുട്ടിപാപ്പൻ യാത്രയായി 

New Update

റാന്നി : പത്തൊൻപത് മക്കളെ പോറ്റിവളർത്തിയ കുട്ടിപാപ്പാൻ യാത്രയായി. വെച്ചൂച്ചിറ നിരപ്പേൽ (പിണമറുകിൽ ) കുട്ടിപാപ്പൻ എന്ന് വിളിക്കുന്ന എൻ .എം .എബ്രഹാം തൊണ്ണൂറാം വയസിലാണ് വിടവാങ്ങുന്നത് .

Advertisment

publive-image

വെച്ചൂച്ചിറയിലെ ആദ്യകാല റബർ വ്യാപാരിയും കര്ഷകനുമായ കുട്ടിപാപ്പാൻ -മാമ്മി ദമ്പതികളുടെ ദാമ്പത്യവല്ലരിയിൽ പതിനെട്ടു മക്കളാണ് പിറന്നത് .തികഞ്ഞ ദൈവ വിശ്വാസികളായ ഈ ദമ്പതികൾ മക്കളെ നല്ലപോലെ വളർത്തി .

ഒൻപതു ആണും ഒൻപതു പെണ്ണുമാണ് .മൂന്നു പേര് ഒഴികെ മറ്റുള്ളവർ എല്ലാം വിദേശ രാജ്യങ്ങളിലാണ് . ഇത്രയും വലിയ ഒരു കുടുംബം അപൂർവമാണ് .കുട്ടിപ്പാപ്പന്റെ സംസ്ക്കാരം വെച്ചൂച്ചിറ സെന്റ് ജോസഫ് പള്ളിയിൽ നടത്തി .

ഇടമറ്റത്തുനിന്ന് 75 വർഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരൻ എൻ.എം. വർക്കിക്കും അയൽവാസികൾക്കുമൊപ്പം വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തിൽ നാളുകൾ. നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയർത്തി.

ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങൾ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളിൽ ഏറുമാടം കെട്ടിയായിരുന്നു താമസം. അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളിൽനിന്നു കുടിയേറി വന്നവർക്കെല്ലാം കുട്ടിപാപ്പൻ കരുതലും സ്നേഹവും നൽകി.

പെരുവന്താനം ഒട്ടലാങ്കൽ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവർക്കു ജനിച്ച 19 മക്കളിൽ 15 പേർ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്‍റണി, റാണി, ഗീത, ജെയിംസ്, വിൻസെന്‍റ്, ബിജു, സീന, സിസ്റ്റർ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിൾ എന്നിവരാണ് മക്കൾ. വീട്ടുമാമ്മോദീസ സ്വീകരിച്ച് മരിച്ച രണ്ടു കുഞ്ഞുങ്ങളുമുണ്ട്. 31 കൊച്ചുമക്കളുമുണ്ട്.

obituary
Advertisment