Advertisment

പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ് ; പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല ; ഓച്ചിറയിലെ പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തി തിരിച്ച് കൊടുക്കുക ;ഇത് കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണമെന്ന് ഉമ്മന്‍ചാണ്ടി 

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം: ഓച്ചിറയില്‍ രാജസ്ഥാന്‍ ദമ്പതികളുടെ 13കാരിയായ മകളെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന്  ഉമ്മന്‍ചാണ്ടി പറഞ്ഞു. പൊലീസ് ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. കേസില്‍ കനത്ത ജാഗ്രത വേണമെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Advertisment

publive-image

പൊലീസ് സ്റ്റേഷനിലേക്ക് ചെല്ലുന്നത് നീതിക്ക് വേണ്ടിയാണ്. പരാതിയുമായി ചെന്നവരെ കേള്‍ക്കുക പോലും ചെയ്യാതെ തിരിച്ചയക്കുന്നത് അഭിമാനകരമല്ല. പെണ്‍കുട്ടിയെ എത്രയും വേഗം കണ്ടെത്തി തിരിച്ച് കൊടുക്കുകയും ഇത് കേരളത്തിലെവിടെയും തുടരാതിരിക്കാന്‍ പ്രത്യേകം നടപടി വേണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പെണ്‍കുട്ടിയെ കാണാതായി ആറ് ദിവസമായിട്ടും ഇതുവരെയും കണ്ടെത്താന്‍ പൊലീസിന് ആയിട്ടില്ല. പെണ്‍കുട്ടിയുമായി പ്രതി റോഷന്‍ ബംഗളൂരുവിലേക്ക് കടന്നുവെന്നാണ് റിപ്പോര്‍ട്ട്.

Advertisment