Advertisment

മക്കളുടെ സുരക്ഷയ്ക്കായി പെണ്‍മക്കളെ നാടോടി ദമ്പതികള്‍ വളര്‍ത്തിയിരുന്നത് ആണ്‍വേഷം കെട്ടിച്ച് : എന്നിട്ടും അക്രമികളുടെ കണ്ണ് വെട്ടിക്കാനായില്ല , ഒരു മാസം മുമ്പ് നടന്ന തട്ടിക്കൊണ്ടു പോകല്‍ ശ്രമം തടഞ്ഞത് നാട്ടുകാര്‍ ഇടപെട്ട് : ഒരു വര്‍ഷം മുമ്പ് ദമ്പതികളുടെ വീട് കുത്തിത്തുറന്ന് 25000 രൂപ മോഷ്ടിച്ചതും ഇതെ മൂവര്‍ സംഘം : ഓച്ചിറയില്‍ നിന്നും 13 കാരിയെ തട്ടിക്കൊണ്ടു പോയ മൂവര്‍സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ പലതവണ ലക്ഷ്യമിട്ടിരുന്നുവെന്ന് റിപ്പോര്‍ട്ട്‌

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

കൊല്ലം : ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതികള്‍ക്കായി പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. ഓച്ചിറ സ്വദേശിയായ മുഹമ്മദ് റോഷന്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നും ഇവര്‍ ബംഗളൂരുവില്‍ ഉള്ളതായും പോലീസ് സ്ഥിരീകരിച്ചു.

Advertisment

publive-image

ഒന്നരമാസം മുമ്പ് ഇതേ രീതിയില്‍ സംഭവം അരങ്ങേറിയിരുന്നു. അന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ ഇടപെട്ടതോടെ അക്രമികള്‍ പിന്മാറുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് ഇവരുടെ വീട് കുത്തിത്തുറന്ന് 25,000 രൂപ മോഷ്ടിച്ചതിന് പിന്നിലും ഈ സംഘമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കൂടാതെ മറ്റൊരു പെണ്‍കുട്ടിയും ഇവര്‍ക്കുണ്ട്. സുരക്ഷിതത്വത്തിനായി പെണ്‍കുട്ടികളെ ആണ്‍വേഷം കെട്ടിച്ചാണ് നാടോടി ദമ്പതികള്‍ വളര്‍ത്തിയിരുന്നത്.

ഓച്ചിറയ്ക്ക് സമീപം വാടകയ്ക്ക് താമസിച്ചുവരുന്ന രാജസ്ഥാന്‍ സ്വദേശികളായ ദമ്പതികളുടെ മകളെയാണ് അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ സ്വദേശികളായ അനന്തു, വിപിന്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. മൂവര്‍ സംഘമാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ അടിച്ചുവീഴ്ത്തിയശേഷം കാറില്‍ കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഘം വീട്ടില്‍കയറി രക്ഷിതാക്കളെ മര്‍ദിച്ചശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടിയേറ്റ് കിടന്ന രക്ഷിതാക്കളെ പരിസരവാസികളാണ് ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് ഓച്ചിറ പോലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ കായംകുളം ഭാഗത്തുനിന്ന് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ കണ്ടെടുത്തിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് അനന്തുവും വിപിനും പിടിയിലായത്.

Advertisment