Advertisment

ഒസിഐ കാര്‍ഡ്; താത്കാലിക ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം

author-image
admin
New Update

publive-image

Advertisment

സിഐ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ) കാര്‍ഡ് സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍. 2021 ജൂണ്‍ 30 വരെ താഴെ പറയുന്ന കേസുകളില്‍ താത്കാലിക ഇളവ് നല്‍കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്.

ഒസിഐ കാര്‍ഡ് ഉടമയ്ക്ക് പാസ്‌പോര്‍ട്ട് പുതുക്കിയപ്പോള്‍ പുതിയ ഒസിഐ കാര്‍ഡ് ലഭിച്ചില്ലെങ്കില്‍ പഴയ പാസ്‌പോര്‍ട്ട് നമ്പര്‍ അടങ്ങിയ നിലവിലെ ഒസിഐ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ കാര്‍ഡ് ഉടമയെ അനുവദിക്കും.

ഒസിഐ ഫോമിനും ഒസിഐയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും https://ociservices.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ്.

2005 മുതല്‍ പ്രാബല്യത്തിലുള്ള ഒസിഐ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

  • 20 വയസ് വരെയുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്ന പ്രകാരം ഓരോ തവണയും പുതിയ ഒസിഐ കാര്‍ഡ് നല്‍കേണ്ടതാണ്
  • 50 വയസ് പൂര്‍ത്തിയായവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഒരിക്കല്‍ മാത്രമായി പുതിയ ഒസിഐ കാര്‍ഡ് നല്‍കേണ്ടതാണ്.
  • 21 വയസിനും 50 വയസിനും മധ്യേ പ്രായമുള്ളവര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്ന പ്രകാരം പുതിയതായി ഒസിഐ കാര്‍ഡ് നല്‍കേണ്ടതില്ല.
Advertisment