Advertisment

7 വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹ൦ തുണിയില്‍ പൊതിഞ്ഞ് തോളില്‍ ചുമന്ന് പിതാവ് ന​ട​ന്ന​ത് 8 കി​ലോ​മീ​റ്റ​ർ. കൈയ്യില്‍ പണം ഇല്ലാത്തതിനാല്‍ ?

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഭു​വ​നേ​ശ്വ​ർ: പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ ഏ​ഴു വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹ൦ തുണിയില്‍ പൊതിഞ്ഞ് തോളില്‍ ചുമന്ന് പിതാവ് ന​ട​ന്ന​ത് എ​ട്ടു കി​ലോ​മീ​റ്റ​ർ. ഒഡീഷയിൽ ഗ​ജ​പ​തി ജി​ല്ല​യി​ലെ അ​തം​ങ്ക്പു​ർ ഗ്രാ​മ​ത്തി​ൽ മു​കു​ന്ദ് ഡോ​റ എ​ന്ന​യാ​ൾ​ക്കാ​ണ് മ​ക​ളു​ടെ മൃ​ത​ദേ​ഹം ചു​മ​ന്നു​പോ​കേ​ണ്ടി വ​ന്ന​ത്.

മ​ണ്ണി​ടി​ഞ്ഞു വീ​ണാ​ണ് ബ​ബി​ത എ​ന്ന പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യു​ന്ന​തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നാ​ണ് മു​കു​ന്ദ് എ​ട്ടു കി​ലോ​മീ​റ്റ​റോ​ളം മൃ​ത​ദേ​ഹം ചു​മ​ന്ന​ത്.

മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സ് സൗ​ക​ര്യം ഒ​രു​ക്കി ത​ന്നി​ല്ല. ത​ന്‍റെ കൈ​യി​ൽ ആ​വ​ശ്യ​ത്തി​നു പ​ണ​വുമില്ലായിരുന്നുവെന്നും മു​കു​ന്ദ് പറഞ്ഞു. കഴിഞ്ഞ 11ന് ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്ന​ത്.

latest
Advertisment