Advertisment

ഒഡീഷയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു; വാഹനത്തിനുള്ളില്‍ സൂക്ഷിച്ച സാനിറ്റൈസര്‍ കാരണമെന്ന് വിലയിരുത്തല്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഭുവനേശ്വര്‍: ഒഡീഷയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തീപിടിച്ചതിന് കാരണം സാനിറ്റൈസറെന്ന് വിലയിരുത്തല്‍. കാറുടമയായ സഞ്ജയ് പത്ര തന്റെ മെഡിക്കല്‍ ഷോപ്പിന് സമീപം കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതിന് ശേഷമാണ് തീപിടിത്തമുണ്ടായത്.

Advertisment

publive-image

ഭുവനേശ്വറിലെ രുചിക മാര്‍ക്കറ്റില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു കാറിന് തീപിടിച്ചത്. ഡാഷ്‌ബോര്‍ഡ്, സ്റ്റിയറിങ്, സീറ്റ് എന്നിവ കാറില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മുന്‍പായി സഞ്ജയ് സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയിരുന്നു.

അരമണിക്കൂര്‍ എടുത്താണ് അഗ്നിശമനസേന തീയണച്ചത്. വാഹനം നിര്‍ത്തിയിട്ട് നടന്ന് നൂറ് മീറ്റര്‍ പിന്നിട്ടതിന് പിന്നാലെ വാഹനത്തിന് തീപിടിക്കുകയായിരുന്നു എന്ന് വാഹന ഉടമ പറയുന്നു. കാറില്‍ സൂക്ഷിച്ചിരുന്ന സാനിറ്റൈസറും, ഷോര്‍ട്ട് സര്‍ക്യൂട്ടുമായിരിക്കാം തീപിടുത്തത്തിലേക്ക് നയിച്ചത് എന്നാണ് അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്.

സാനിറ്റൈസര്‍ ലീക്കായി എന്‍ജിനിലെത്തിയതിനെ തുടര്‍ന്നുണ്ടായ ബാഷ്പം തീപിടുത്തത്തിന് കാരണമായിട്ടുണ്ടാവാം എന്നും പറയുന്നു. എന്നാല്‍ വാഹനം സാനിറ്റൈസ് ചെയ്യുന്നത് തീപിടുത്തത്തിലേക്ക് നയിച്ചേക്കാം എന്ന സാധ്യത വിദഗ്ധര്‍ തള്ളി.

CAR FIRE fire accident
Advertisment