Advertisment

ഒഡീഷയിലെ ആദ്യ കോവിഡ് ബാധിതൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി

author-image
admin
New Update

ഒഡീഷ: ഒഡീഷയിൽ കൊവിഡ് 19 പോസിറ്റീവ് ആയിരുന്ന രോ​ഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. 33 വയസ്സുള്ള യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത് ഒഡീഷയിൽ ഇപ്പോൾ മൂന്ന് കൊവിഡ് 19 രോ​ഗികളാണുളളത്.

Advertisment

publive-image

ഒഡീഷയിൽ നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ കൊവിഡ് 19 ​രോ​ഗിയാണിത്. ഭുവനേശ്വറിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇയാൾ പരിശോധനാ ഫലം നെ​ഗറ്റീവായതിനെ തുടർന്ന് ഡിസ്ചാർജ് ആകുകയാണ്.

ഇപ്പോൾ മൂന്ന് പേരാണ് കൊവിഡ് ബാധിതരായി അവശഷിക്കുന്നത്. ഒഡിഷ ആരോ​ഗ്യ വകുപ്പ് ട്വീറ്റിൽ വ്യക്തമാക്കി. മാർച്ച് 12 ന് ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. ഭുവനേശ്വറിലെ ആശുപത്രിയിലാണ് ഇയാൾ ചികിത്സിച്ചത്.

Advertisment