Advertisment

വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം; ഒരാള്‍ അറസ്റ്റില്‍; വ്യാജ വാക്‌സിന്‍ നിര്‍മ്മാതാവിന്റെ വിദ്യാഭ്യാസം ഒമ്പതാം ക്ലാസ് !

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

ഭുവനേശ്വര്‍: വ്യാജ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിച്ച ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. പ്രഹ്ലാദ് ബിസി (32) എന്നയാളാണ് പിടിയിലായത്. ഒമ്പതാം ക്ലാസ് വരെ മാത്രമാണ് ഇയാള്‍ പഠിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. ഒഡീഷയിലെ ബാര്‍ഗഢിലാണ് സംഭവം നടന്നത്.

ഇയാള്‍ വ്യാജവാക്‌സിന്‍ നിര്‍മ്മിച്ച കേന്ദ്രം പൊലീസ് റെയ്ഡ് ചെയ്തു. കൊവിഡ് വാക്‌സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികള്‍ കണ്ടെടുത്തു. രാസവസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കൊവിഡ് വാക്‌സിനെന്ന് തെറ്റിദ്ധരിപ്പിച്ച് വില്‍പന നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

Advertisment