Advertisment

സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ഇഷ്ടഭക്ഷണം കഴിക്കാനുമായി 26കാരിയായ ഭാര്യയെ 17കാരന്‍ 55കാരന് വിറ്റത്1.8 ലക്ഷത്തിന് ! സംഭവം ഇങ്ങനെ !

New Update

ഭുവനേശ്വര്‍: സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനും ഇഷ്ടഭക്ഷണം കഴിക്കാനുമായി 26കാരിയായ ഭാര്യയെ 17കാരന്‍ 55കാരന് 1.8 ലക്ഷത്തിന് വിറ്റു . കഴിഞ്ഞ ജൂലൈയിലായിരുന്നു 17കാരന്റെയും 26കാരിയുടെയും വിവാഹം. വിവാഹ ശേഷം ഓഗസ്റ്റില്‍ ഇരുവരും ഒഡിഷയില്‍ നിന്ന് രാജസ്ഥാനിലെ ഇഷ്ടിക ചൂളയില്‍ ജോലിക്ക് പോയി.

Advertisment

publive-image

അവിടെനിന്നാണ് 17കാരന്‍ ഭാര്യയെ 55കാരനായ രാജസ്ഥാന്‍ സ്വദേശിക്ക് 1.8 ലക്ഷം രൂപക്ക് വിറ്റത്. പണമുപയോഗിച്ച് ഇഷ്ടഭക്ഷണം കഴിക്കുകയും സ്മാര്‍ട്ട് ഫോണ്‍ വാങ്ങുകയുമായിരുന്നെന്ന് 17കാരന്‍ പൊലീസിനോട് പറഞ്ഞു.

26കാരിയെ രാജസ്ഥാനിലെ ബാരനില്‍നിന്ന് പൊലീസ് രക്ഷപ്പെടുത്തി. മധ്യപ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബാരന്‍ ജില്ലയിലെ ഗ്രാമത്തില്‍ നിന്നാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

arrest report
Advertisment