Advertisment

തിയറ്ററില്‍ നിന്നു ലൈവായി 'ഒടിയന്‍' മൊബൈലില്‍ പകര്‍ത്തി: പോലീസ് ഈ വിരുതനെ കയ്യോടെ പിടികൂടി: പക്ഷേ വെറുതെ വിട്ടു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: രാഗം തിയറ്ററില്‍ നിന്നു ലൈവായി ഒടിയന്‍ എന്ന സിനിമ മൊബൈലില്‍ പുറത്തുവിട്ട ആളെ പൊലീസ് പിടികൂടി വെറുതെ വിട്ടതായി പരാതി. പിടികൂടിയ വിവരം നിര്‍മാതാക്കള്‍ അറിയുന്നതിനു മുന്‍പു ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞ് പകര്‍ത്തിയ വീഡിയോ ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

publive-image

തിയറ്ററില്‍ നിന്നു സിനിമകളുടെ വ്യാജ പകര്‍പ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണ് പൊലീസ് പ്രതിയെ വിട്ടത്.

odiyan
Advertisment