Advertisment

ഒടിയന്‍ കൊള്ളില്ല, മുട്ട പഫ്‌സ് കൊള്ളാമെന്ന് യുവാവ്; ഇവിടെ മുട്ട പഫ്‌സ് ഇല്ലെന്ന് തീയറ്റര്‍ ഉടമ; സിനിമ കാണാതെ കുറ്റം പറയുന്നവര്‍ക്ക് കലക്കന്‍ പണി

author-image
ഫിലിം ഡസ്ക്
Updated On
New Update

പത്തനംതിട്ട: വമ്പന്‍ പ്രതീക്ഷകളുമായാണ് മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തീയറ്ററുകളിലെത്തിയത്. എന്നാല്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും പുറത്തും ചിത്രത്തിനെതിരെ ഉയര്‍ന്നത്.

Advertisment

publive-image

സംഘടിത ആക്രമണമാണ് നടക്കുന്നതെന്ന് കാട്ടി ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്തെത്തിയിരുന്നു. ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ ഇത് ഏറ്റെടുത്തതോടെ ചിത്രം വീണ്ടും വിജയവഴിയിലാണ്.

അതിനിടയിലാണ് ഒടിയനെ മന:പൂര്‍വ്വം ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ച അക്ഷയ് ആകാശിന് തീയറ്റര്‍ ഉടമ കലക്കന്‍ പണി കൊടുത്തത്.

publive-image

ഒടിയന്‍ കണ്ടെന്നും ആദ്യ പകുതിയും രണ്ടാം പകുതിയും കൊള്ളില്ലെങ്കിലും ഇടവേളയ്ക്ക് കഴിഞ്ഞ പഫ്‌സ് കൊള്ളാമായിരുന്നുവെന്നാണ് അക്ഷയ് കമന്റ് ചെയ്തത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് തീയറ്റര്‍ ഉടമകള്‍ മറുപടിയുമായി രംഗത്തെത്തിയത്.

Advertisment