Advertisment

മാനം തുടുക്കണ്…നേരം വെളുക്കണ്.... ഒടിയനിലെ ആദ്യ വീഡിയോ സോംഗ് പുറത്ത്

author-image
ഫിലിം ഡസ്ക്
Updated On
New Update

Advertisment

കാത്തിരിപ്പിന് വിരാമമിട്ട് കൊണ്ട് ഒടിയനിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു. മോഹന്‍ലാലാണ് ശ്രേയ ഘോഷാല്‍ പാടിയ ഗാനം പുറത്തുവിട്ടത്. കേന്ദ്രകഥാപാത്രങ്ങളായ മോഹന്‍ലാലും മഞ്ജു വാര്യരും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ ഓഡിയോ പുറത്തുവിട്ടിരുന്നു. മോഹന്‍ലാല്‍ പാടിയ ഗാനവും ഇതില്‍ ഉള്‍പ്പെടും. ഒടിയന്റെ ആഘോഷ നേരങ്ങളിലെ ഗാനമായിട്ടാണ് ഏനൊരുവന്‍ എന്ന ഗാനമുള്ളത്.

ആദ്യ ഗാനം സര്‍വ്വ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 30 ലക്ഷത്തിലധികം ആളുകളാണ് ഇതിനോടകം കണ്ടത്.

നേരത്തെ ഒടിയന്റെ ട്രെയ്‌ലര്‍ സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് 6.5 മില്ല്യണ്‍ കാഴ്ച്ചക്കാരുമായിട്ടാണ് ഒടിയന്‍ ട്രെയ്‌ലര്‍ ജൈത്ര യാത്ര തുടരുന്നത്. ഒരു മലയാള ചിത്രം ഇന്നോളം കടക്കാത്ത ഒരു റെക്കോര്‍ഡാണ് ഒടിയന്‍ ട്രെയ്‌ലര്‍ മറികടന്നിരിക്കുന്നത്.

ചിത്രം ഡിസംബര്‍ 14 ന് തിയേറ്ററുകളില്‍ എത്തും.

 

Advertisment