Advertisment

ഇത് അഭിമാന നിമിഷം; ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല, ഒടിയൻ ഗ്ലോബല്‍ ലോഞ്ച്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

ദുബായ് : ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം ഒടിയന്‍ 14 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഗ്ലോബല്‍ ലോഞ്ച് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ വെച്ച് നടന്നു. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ശ്രീകുമാര്‍ മേനോന്‍, പ്രകാശ് രാജ്, തുടങ്ങി ചിത്രത്തിലെ നിരവധിപ്പേര്‍ പങ്കെടുത്തു.

ഇത് അഭിമാന നിമിഷമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആദ്യമായാണ് ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ദുബൈയിലേക്ക് വരുന്നത്. ഈ സിനിമയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളത് കൊണ്ടാണ് ഞാന്‍ വരാന്‍ തയാറായത്. ഒന്നര വര്‍ഷം ആ സിനിമയ്ക്ക് പിന്നിലായിരുന്നു. എല്ലാവരുടെയും സഹകരണം ഉണ്ടാകണം. ഒടിയന്‍ ഒരു നല്ല സിനിമയാകട്ടെ. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ടില്ല – മോഹന്‍ലാല്‍ പറഞ്ഞു.

https://www.youtube.com/watch?time_continue=7&v=oTpWz3Ra8Jw

ബാഹുബലി പോലെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടം നേടാന്‍ ഒടിയന് കഴിയുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അവകാശപ്പെടുന്നു. ഈ ചിത്രം കൂടുതല്‍ വലിയ സിനിമകളെടുക്കാന്‍ പ്രചോദനമാകുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

37 വിദേശ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. വന്‍ ബജറ്റിലൊരുക്കിയിരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. ഇത്രയധികം ഭാഷകളില്‍ ഒരേ സമയം റിലീസിനെത്തുന്ന ആദ്യ മലയാള ചിത്രം എന്ന ഖ്യാതി ഇപ്പോള്‍ തന്നെ ഒടിയന് ലഭിച്ചു. ചിത്രത്തിലെ വിവരണഭാഗത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് മമ്മൂട്ടിയാണ് എന്നത് നേരത്തെതന്നെ വാര്‍ത്തകള്‍ ഇടം പിടിച്ചിരിക്കുന്നു.

വിവരണം തെലുങ്കില്‍ നല്‍കുന്നത് ജൂനിയര്‍ എന്‍ ടി ആര്‍ ആയിരിക്കുമെന്ന് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദഗുബട്ടി ക്രീയേഷന്‍സിന്റെ ബാനറില്‍ അഭിറാം ദഗുബട്ടിയും സമ്പത് കുമാറും ചേര്‍ന്നാണ് ചിത്രം തെലുങ്കില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

രണ്ട് കാലഘട്ടം തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വേണ്ടിയും മോഹന്‍ലാല്‍ ഏറെ കഷ്ടപ്പെട്ടതിന് പ്രതിഫലം ലഭിക്കുമെന്ന് കരുതുന്നതായി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറഞ്ഞു.

Advertisment