‘ഒടിയന്‍’ എയര്‍ടെല്‍ സിം കാര്‍ഡില്‍

ഫിലിം ഡസ്ക്
Wednesday, November 28, 2018

ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-മഞ്ജു വാര്യര്‍ ചിത്രമാണ് ഒടിയന്‍. ഒടിയന്‍റെ പുതിയ പ്രൊമോഷന്‍ ടെക്നിയ്ക്കാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ സംസാര വിഷയം. സിമ്മിലാണ് ഇപ്പോള്‍ ഒടിയന്‍റെ ചിത്രം ഉള്‍പ്പടെ അച്ചടിച്ച് പ്രൊമോഷന്‍ നടക്കുന്നത്. എയര്‍ടെലിന്‍റെ 4G സിമ്മിലാണ് ചിത്രം അച്ചടിച്ച് വരുന്നത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന വി.എ ശ്രീകുമാര്‍ ചിത്രം ഒടിയന്‍ വ്യത്യസ്തമായ കഥാ പ്രമേയം കൊണ്ടും സമ്പന്നമായ താരനിരകൊണ്ടും ശ്രദ്ധ നേടിയ ചിത്രമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്.

പാലക്കാട് പ്രദേശത്തെ പഴയകാല നാടന്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഒടി വിദ്യ വശമുള്ള മാണിക്യന്‍ എന്ന കഥാപാത്രമായി എത്തുന്നു.പാലക്കാട്, ഉടുമലൈപേട്ട്, ബനാറസ്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലായാണ് ഒടിയന്‍ ചിത്രീകരിച്ചിരിക്കുന്നത്.

പ്രകാശ്‌ രാജ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് ദേശീയ പുരസ്കാര ജേതാവായ ഹരികൃഷ്ണനാണ്. ലക്ഷ്മി ശ്രീകുമാര്‍, റഫീഖ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് എം ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

×