Advertisment

ഒടിയന്‍ മൊബൈലില്‍ ലൈവായി പുറത്തുവിട്ടു; ഒരാളെ പിടികൂടി വെറുതെ വിട്ടു

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update

തൃശൂര്‍: രാഗം തീയറ്ററില്‍നിന്നു ലൈവായി ഒടിയന്‍ എന്ന സിനിമ മൊബൈലില്‍ പുറത്തുവിട്ട ആളെ പൊലീസ് പിടികൂടി വെറുതെ വിട്ടു. പിടികൂടിയ വിവരം നിര്‍മാതാക്കള്‍ അറിയുന്നതിനു മുന്‍പു ഫിലിം റെപ്രസെന്റേറ്റീവിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഒരു മിനിറ്റു മാത്രമേ ടെലിക്കാസ്റ്റ് ചെയ്തിട്ടുള്ളുവെന്നു പറഞ്ഞു അതു ഡിലീറ്റ് ചെയ്യിപ്പിക്കുകയായിരുന്നു.

publive-image

തിയറ്ററില്‍നിന്നു വ്യാജ പകര്‍പ്പ് എടുക്കുന്നതിനു എതിരെ ശക്തമായ പ്രചരണം നടത്തുന്നതിനിടയിലാണു പൊലീസ് പ്രതിയെ വിട്ടത്. പരാതിയുണ്ടായിരുന്നില്ല എന്നാണു പൊലീസ് നല്‍കുന്ന ന്യായീകരണം. എന്നാല്‍ പിടികൂടിയ മൊബൈലില്‍നിന്നു ചിത്രം ലൈവായി പുറത്തുപോകുന്നതു കണ്ടെത്തിയിട്ടും നടപടിയുണ്ടാകാത്തതു സംശയത്തിനിട നല്‍കുന്നുണ്ട്.

Advertisment