Advertisment

കാത്തിരിപ്പിന് വിരാമമിട്ട് ഒടിയന്റെ ട്രെയ്‌ലർ എത്തി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ഒട്ടേറെ കാത്തിരിപ്പുകൾക്കു ശേഷം ഒടിയന്റെ ട്രെയ്‌ലർ വന്നു. മോഹൻലാൽ നായകനാവുന്ന ഒടിയൻ സംവിധാനം ചെയ്യുന്നത് പരസ്യ ചിത്ര നിർമാതാവായ വി.എ. ശ്രീകുമാർ മേനോനാണ്. ലാലിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തിറങ്ങിയത്. വന്നു മിനിട്ടുകൾക്കകം തന്നെ ആയിരകണക്കിന് ഷെയറുകളാണ് ഓടിയന്റെ ട്രെയിലറിന് ലഭിച്ചത്.

https://www.facebook.com/ActorMohanlal/videos/178566666377837/

ഒടിയൻ മാണിക്യന്റെ ചെറുപ്പ കാലം അവതരിപ്പിക്കാനായി രൂപത്തിലും ശാരീരിക ഘടനയിലും വളരെയേറെ മാറ്റങ്ങൾ വരുത്തിയിരുന്നു മോഹൻലാൽ. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കായംകുളം കൊച്ചുണ്ണിയുടെ റിലീസ് തീയതിയിൽ തന്നെ ട്രെയ്‌ലർ എത്തും എന്നു പറഞ്ഞിരുന്നെങ്കിലും ഒരു നാൾ മുൻപേ എത്തിയിരിക്കുകയാണ് ഒടിയൻ മാണിക്യൻ. ഇനിയിപ്പോൾ കൊച്ചുണ്ണി സ്ക്രീൻ ചെയ്യുന്ന തിയേറ്ററുകളിൽ ഓടിയന്റെ ട്രെയ്‌ലർ പ്രദർശനത്തിനുണ്ടാവും. ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഒക്ടോബറിൽ അവസാന ഷെഡ്യൂൾ പൂർത്തീകരിക്കുന്നതോടെ ചിത്രം 2018 ൽ തന്നെ തിയേറ്ററുകളിൽ എത്തും.

Advertisment