Advertisment

റിലീസിന് 2 ദിവസം മുന്‍പേ 100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയും ഒടിയന്‍ റിക്കോര്‍ഡ് തിരുത്തി. ഇനി ഇന്ത്യന്‍ സിനിമയ്ക്ക് കണ്ടു പഠിക്കാന്‍ മോഹന്‍ലാല്‍ - ശ്രീകുമാര്‍ ടീമിന്‍റെ മലയാള സിനിമ !

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

എന്തിരൻ 2, ബാഹുബലി സീരിസ് എന്നിവ കഴിഞ്ഞാല്‍ റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ ബിസിനസ് നടത്തുന്ന സൗത്ത് ഇന്ത്യൻ ചിത്രമായി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയൻ മാറി . 14 നാണ് ഒടിയന്‍ റിലീസ് ആകുന്നത് . ഒരു മലയാള സിനിമയ്ക്ക് ആദ്യമായി ലഭിക്കുന്ന വിജയമാണിത്.

100 കോടി രൂപ പ്രീ റിലീസ് ബിസിനസ് നേടിയ ചിത്രങ്ങളിൽ എറ്റവും ചെറിയ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രവും ഒടിയൻ ആണ്. 50 കോടി രൂപയിൽ താഴെയാണ് ഒടിയന്റെ ബഡ്ജറ്റ്.

ഇതോടെ മലയാള സിനിമ മറ്റൊരു തലത്തിലേക്ക് ഉയർന്നിരിക്കുകയാണ്. മലയാള സിനിമയുടെ സാധ്യതകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഒടിയന്‍ .

publive-image

മലയാള സിനിമയിലെ നൂറു കോടി കളക്ഷൻ നേടിയ ഒരേ ഒരു ചിത്രം മോഹൻലാൽ നായകനായ പുലി മുരുകൻ ആണെങ്കില്‍ ഇപ്പോഴിതാ ഒടിയൻ റിലീസിന് മുന്‍പേതന്നെ 100 കോടി നേടുന്ന ചിത്രമായി കഴിഞ്ഞു.

ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ട്രെയിലര്‍ ഉള്‍പ്പെടെ റിലീസ് ചെയ്തപ്പോഴും ആദ്യ ഒരു മണിക്കൂര്‍ മുതല്‍ ഇവ കണ്ടവരുടെ എണ്ണം ഇന്ത്യന്‍ സിനിമയിലെ തന്നെ റെക്കോര്‍ഡ് ആണ്.

പരസ്യ ചിത്ര സംവിധായകനായ വി എ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മുപ്പത്തിയഞ്ചു രാജ്യങ്ങളിൽ ആയി മലയാള സിനിമ കണ്ട ഏറ്റവും വലിയ റിലീസ് ആയാണ് എത്തുന്നത്.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ മോഹൻലാൽ ചിത്രം ഇതിന്റെ വ്യത്യസ്‌തമായ പ്രൊമോഷൻ രീതികളാൽ വലിയ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .

mohanlal odiyan
Advertisment