Advertisment

ഒടിയന്‍ നൂറുകോടി ക്ലബില്‍; 30 ദിവസം കൊണ്ട് 100 കോടി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: മോഹന്‍ലാല്‍ നായകനായ ഒടിയന്‍ നൂറുകോടി ക്ലബില്‍. മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറുകോടി കളക്ഷൻ നേടുന്ന ചിത്രം എന്ന പദവി ഇനി ഒടിയന് സ്വന്തം എന്നാണ് ഇത് സംബന്ധിച്ച് അണിയറക്കാരുടെ അവകാശവാദം. എല്ലാ പ്രധാന റിലീസ് കേന്ദ്രങ്ങളിലും പ്രദർശനം തുടരുന്ന ഒടിയൻ കേവലം 30 ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ നേടിയത്.

റിലീസിന് മുൻപ് തന്നെ നൂറു കോടിയുടെ പ്രീ ബിസിനസ്‌ ചിത്രത്തിന് ലഭിച്ചിട്ടുണ്ടെന്ന് സംവിധാനയന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ അവകാശപ്പെട്ടിരുന്നു. അതിൽ 72 കോടി ടെലിവിഷൻ റൈറ്റ്, ബ്രാൻഡിംഗ് റൈറ്റ്,തുടങ്ങിയ ഇനത്തിൽ ലഭിച്ച ചിത്രം അതിന്‍റെ കൂടെ വേൾഡ് വൈഡ് അഡ്വാൻസ് ബുക്കിങ് കൂടി കണക്കിലെടുത്താണ് 100 കോടി പ്രീ ബിസിനസ്‌ നേടിയത് എന്നാണ് സംവിധായകന്‍ പറഞ്ഞത്.

അഡ്വാൻസ് ബുക്കിംഗ് തുകയോടൊപ്പം തിയേറ്റർ കളക്ഷൻ കൂടി കൂട്ടുമ്പോൾ വേൾഡ് വൈഡ് കളക്ഷൻ മാത്രം 100 കോടി നേടി. മുഴുവനായി ചിത്രത്തിന്റെ ബിസിനസ്‌ 170 കോടി കഴിഞ്ഞു. ഇതോടെ സൗത്ത് ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ പത്തു പണംവാരി ചിത്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് ഒടിയൻ.

ബാഹുബലി യന്തിരൻ, 2. 0, മെർസൽ, കബാലി, സർക്കാർ, തുടങ്ങിയ ചിത്രങ്ങളുടെ പട്ടികയിലേക്കാണ് ഒടിയനും എത്തിയിരിക്കുന്നത്. മലയാള സിനിമാ വ്യവസായത്തിന് സ്വപ്നം കാണാൻ കഴിയാത്ത നേട്ടമാണ് ഒടിയൻ കുറിച്ചത്. പരസ്യ രംഗത്തെ പ്രമുഖനായ വി എ ശ്രീകുമാര്‍ മോനോന്‍ ആദ്യമായി സംവിധാനം ചെയ്ത ഒടിയന്‍ നിര്‍മ്മിച്ചത് ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ്.

Advertisment