Advertisment

ഒടിയന്റെ നെഗറ്റീവ് പ്രതികരണങ്ങളെ കുറിച്ച് ശ്രീകുമാര്‍ മേനോന് പറയാനുള്ളത് ഇതാണ്: കൂവിത്തോല്‍പ്പിക്കുന്നതിന്റെ സൈബര്‍ വേര്‍ഷനാണ് ഇപ്പോള്‍

author-image
admin
Updated On
New Update

ഏറെ ആകാംക്ഷയോടെ മോഹന്‍ലാല്‍ ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ഒടിയന്‍. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഈ ചിത്രം തിയേറ്ററുകളിലേക്കെത്തിയത്. പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ സിനിമയായിരുന്നു. ഒടിയന്‍ മാണിക്കനാവുന്നതിനായി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment

publive-image

സിനിമ റിലീസ് ചെയ്തതിന് പിന്നാലെ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയായിരുന്നു. മോഹന്‍ലാല്‍ ആരാധകരായിരുന്നു സിനിമയേയും സംവിധായകനേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. റിലീസിന് മുന്‍പ് പ്രീ ബിസിനസ്സിലൂടെ ചിത്രം 100 കോടി സ്വന്തമാക്കിയിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളും തിയേറ്ററുകളിലേക്കെത്തിയിരുന്നു. നെഗറ്റീവ് പ്രതികരണങ്ങള്‍ സിനിമയെ ബാധിക്കില്ലെന്നും മോഹന്‍ലാല്‍ ആരാധകരാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന വിശ്വാസമൊന്നും തനിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു.

താന്‍ സ്വപ്നം കണ്ട സിനിമ അതേ പോലെ തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞുവെന്നാണ് സംവിധായകനായ ശ്രീകുമാര്‍ മേനോന്‍ പറയുന്നത്.

പലരും പ്രതീക്ഷയ്ക്ക് വിരുദ്ധമായി നിരാശപ്പെടുത്തുന്ന സിനിമയാണെന്ന് അഭിപ്രായം പറഞ്ഞത്. എന്നാല്‍ അത്തരത്തിലുള്ള അഭിപ്രായങ്ങളെ മാനിക്കുന്നുവെന്നും അവരെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

സിനിമയക്ക് നല്‍കിയ ഹൈപ്പാണ് വിനയായതെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ അത്തരത്തിലൊരു തോന്നലും തനിക്കില്ലെന്ന് സംവിധായകന്‍ പറയുന്നു. ഈ സിനിമ ഇങ്ങനെയാണെന്നൊന്നും പറഞ്ഞിരുന്നില്ല. ഒടിയന്‍ എന്ന കഥാപാത്രത്തെക്കുറിച്ചും, മലയാളത്തിലെ ചെലവേറിയ സിനിമയെന്ന നിലയിലുമുള്ള പ്രമോഷനാണ് നടത്തിയത്. ഒടിയന്‍ ശ്രദ്ധിക്കപ്പെട്ടുവെന്നതിനുള്ള തെളിവാണ് സിനിമയുടെ ബുക്കിങ്ങുകള്‍ പൂര്‍ത്തിയായത്. എല്ലായിടത്തും നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ അതേ സമയം സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് പറയുന്നവരും കുറവല്ല.

സോഷ്യല്‍ മീഡിയയിലൂടെ സിനിമയെക്കുറിച്ച് നെഗറ്റീവ് കമന്റുകള്‍ പറയുന്നവരെല്ലാം മോഹന്‍ലാല്‍ ആരാധകരാണ് എന്ന് താന്‍ കരുതുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. നേരത്തെ തന്റെ ഫേസ്ബുക്ക് പേജില്‍ നേരത്തെ നല്ല കാര്യങ്ങളും എഴുതിയിരുന്നു. ഇപ്പോള്‍ മോശം എഴുതുമ്‌ബോള്‍ അതും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാലിത് വ്യക്തിപരമായല്ല മറിച്ച് മലയാള സിനിമയെ ഒന്നടങ്കം ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം പറയുന്നു. കൂവിത്തോല്‍പ്പിക്കുന്നതിന്റെ സൈബര്‍ വേര്‍ഷനാണ് ഇപ്പോഴത്തേത്.

സിനിമയുടെ ആദ്യ ഷോയില്‍ ടൈറ്റില്‍ കഴിയുന്നതിന് മുന്‍പെ തന്നെ സിനിമയുടെ ക്ലൈമാക്സ് മോശമാണെന്ന തരത്തിലുള്ള കമന്റുകള്‍ വന്നിരുന്നു. നേരത്തെ കൂവിത്തോല്‍പ്പിക്കാനായിരുന്നു ആളുകളെ വിലയ്ക്കെടുത്തത്. ഇപ്പോഴത് സൈബര്‍ എഴുത്തിലൂടെയായി മാറിയത്. എന്നാല്‍ പലതും ഫേക്ക് കമന്റുകളിലൂടെയാണ് പ്രചരിക്കുന്നത്. ജനുവിനായുള്ള കമന്റുകളെ ബഹുമാനിക്കുന്നു.

സിനിമ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ നിരവധി പേര്‍ ഇവിടെയുണ്ട്. കുടുംബ പ്രേക്ഷകര്‍ സിനിമ കാണാനെത്തുമ്പോള്‍ അവര്‍ക്ക് ഇത് ഇഷ്ടമാവുമെന്നുറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാല്‍ ഫാന്‍സിനെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യമൊന്നുമില്ല. എല്ലാവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലുള്ള സിനിമയെന്ന തരത്തിലാണ് ഒടിയനൊരുക്കിയത്. താരങ്ങളെ നിലനിര്‍ത്തുന്നത് ഫാന്‍സാണ്. ഈ സിനിമ വിജയിക്കുമ്പോള്‍ ഫാന്‍സുകാരെല്ലാം ഇത് തിരിച്ചെടുത്തോളം. സംവിധായകനെന്ന നിലയില്‍ തനിക്കുള്ള വലിയ വെല്ലുവിളി കൂടിയാണിത്.

സോഷ്യല്‍ മീഡിയയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ആളാണ് താന്‍. ഇപ്പോഴത്തെ നെഗറ്റിവിറ്റി അധികം നിലനില്‍ക്കില്ല. സോഷ്യല്‍ മീഡിയയെ അനലിറ്റിക്കലായി സമീപിച്ച പരിചയം തനിക്കുണ്ട്. ഇപ്പോഴത്തെ നെഗറ്റിവിറ്റിയെ എങ്ങനെ പോസിറ്റീവാക്കാമെന്നതിനെക്കുറിച്ചാണ് താന്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഉള്ളടക്കം ശക്തമാണെങ്കില്‍ നെഗറ്റിവിറ്റിയിലൂടെ അതിനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് പോസിറ്റീവാക്കി മാറ്റാനാണ് താന്‍ ശ്രമിക്കാറുള്ളതെന്നും ്അദ്ദേഹം പറയുന്നു.

odiyan
Advertisment