Advertisment

ലോക്ഡൗണിനു ശേഷം ജോലിക്ക് തിരികെ എത്തുന്ന താഴ്ന്ന വരുമാനക്കാർക്ക് 75 രൂപയുടെ വോയ്‌സ്, ഡാറ്റാ ആനുകൂല്യങ്ങളുമായി വി

New Update

കൊച്ചി: സംസ്ഥാനങ്ങളിൽ ഘട്ടം ഘട്ടമായി അൺലോക്കിങ് നീക്കങ്ങൾ ആരംഭിച്ചതോടെ ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളി സമൂഹം തങ്ങളുടെ നാടുകളിൽ നിന്നു തൊഴിൽ സ്ഥലങ്ങളിലേക്കുള്ള മടക്ക യാത്രയും ആരംഭിച്ചു. ലോക്ഡൗൺ കാലത്ത് പ്രീ പെയ്ഡ് ടെലികോം ഉപയോക്താക്കളിൽ ഒരു വിഭാഗത്തിന് നിരവധി കാരണങ്ങളാൽ റീചാർജ് ചെയ്യുക അസാധ്യമായിരുന്നു.

Advertisment

ഇങ്ങനെയുളള താഴ്ന്ന വരുമാന വിഭാഗത്തിൽ പെട്ട ഉപഭോക്താക്കളെ വീണ്ടും കണക്ട് ചെയ്യുന്നതിനായി ഇന്ത്യയിലെ മുൻനിര ടെലികോം സേവനദാതാവായ വി, 50 വി ടു വി കോളിങ് മിനിറ്റുകളും 50എംബി ഡാറ്റയും ലഭ്യമാക്കും. 15 ദിവസത്തെ കാലാവധിയോടെയാണ് ഈ സൗജന്യ ആനുകൂല്യം നൽകുന്നത്. ഇതിനു ശേഷം ഉപഭോക്താക്കൾക്ക് തങ്ങളുടെ താൽപര്യമുള്ള തുകയുടെ റീചാർജും നടത്താം.

താഴെ പറയുന്ന ഏതെങ്കിലും രീതി ഉപയോഗിച്ച് വി ഉപഭോക്താക്കൾക്ക് അൺലോക് 2.0 നുള്ള തങ്ങളുടെ അർഹത പരിശോധിക്കാം

- ടോൾ ഫ്രീ ഐവിആർ 121153/വി നമ്പറിൽ നിന്നുള്ള *444*75# എന്ന യുഎസ്എസ്ഡി കോഡ്

- വി നമ്പർ ഇൻബോക്‌സിൽ ലഭിക്കുന്ന എസ്എംഎസിലുള്ള നീക്കങ്ങൾ പിന്തുടരുക

-അടുത്തുള്ള വി റീട്ടെയിലറെ സമീപിക്കുക. നിങ്ങളുടെ അർഹത പരിശോധിക്കുന്നതിനും ഓഫർ ആക്ടിവേറ്റു ചെയ്യുന്നതിനും അവിടെ നിന്നു നിങ്ങൾക്കു സഹായം ലഭിക്കും.

offer v
Advertisment