Advertisment

ഷാരൂഖ് ഖാന്‍റെ ഓഫീസ് കെട്ടിടം ഇനി കോവിഡ് ഐസിയു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഓഫീസ് കെട്ടിടം കോവിഡ് രോ​ഗികള്‍ക്കുള്ള തീവ്രപരിചരണ വിഭാ​ഗമാക്കി. ഓഗസ്റ്റ് എട്ട് മുതല്‍ 15 ബെഡ്ഡുകളുള്ള ഐസിയു ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വെന്‍റിലേറ്റര്‍ അടക്കമുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

Advertisment

publive-image

നേരത്തെ രാജ്യത്ത് കോവിഡ് വ്യാപകമായി തുടങ്ങിയപ്പോള്‍ താരത്തിന്റെ ഓഫീസ് കെട്ടിടം ഐസൊലേഷന്‍ കേന്ദ്രമായി ഉപയോ​ഗിക്കാന്‍ വിട്ടുനല്‍കിയിരുന്നു.

പിന്നീട് ജൂലൈ 15 മുതല്‍ ഇവിടെ ഐസിയു ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹിന്ദുജ ആശുപത്രിയുടേയും ഷാരൂഖിന്‍റെ മീര്‍ ഫൌണ്ടേഷന്‍റെയും ശ്രമഫലമായാണ് ഓഫീസ് കെട്ടിടം ഐസിയു ആക്കിയത്.

office icu
Advertisment