ഷെയ്ൻ നിഗം ചിത്രം ഇഷ്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫിലിം ഡസ്ക്
Friday, March 15, 2019

ഷെയ്ൻ നിഗം നായകനായെത്തുന്ന ഇഷ്കിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മമ്മൂട്ടിയാണ് തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ചുണ്ടിൽ എരിയുന്ന സിഗററ്റുമായാണ് ഷെയ്ൻ പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

നവാഗതനായ അനുരാജ് മനോഹറാണ് ഇഷ്ക് സംവിധാനം ചെയ്യുന്നത്. എസ്രയിലൂടെ സിനിമ രംഗത്തെത്തിയ ആൻ ശീതളാണ് നായിക. രതീഷ് രവിയുടേതാണ് തിരക്കഥ. ഷാൻ റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമിക്കുന്നത്.

×