Advertisment

സൗദി കെ.എം.സി.സി സുരക്ഷാപദ്ധതിക്ക് റിയാദിൽ ഔദ്യോഗിക തുടക്കം; സെൻട്രൽ കമ്മിറ്റി സുരക്ഷാ പദ്ധതിയിൽ ആറായിരത്തഞ്ഞൂറോളം പേർ അംഗങ്ങളായി

author-image
admin
New Update

റിയാദ്: സഊദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതി(2020-21)ക്ക് റിയാദിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രവർത്തക സമിതി യോഗത്തിൽ വെച്ച് സുരക്ഷാ പദ്ധതിയുടെ അംഗത്വ ഫോറം നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ് റഫ് വേങ്ങാട്ട് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫക്ക് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. യോഗത്തിൽ സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു.

Advertisment

publive-image

സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റി സുരക്ഷാ പദ്ധതിയുടെ ഫോറം നാഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട് അഷ്റഫ് വേങ്ങാട്ട് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി. മുസ്തഫക്ക് കൈമാറുന്നു

റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നടപ്പിലാക്കി വരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ അംഗത്വ ക്യാമ്പയിൻ അവസാനിച്ചതായും ഇത്തവണ പദ്ധതിക്ക് റിയാദിൽ മികച്ച പ്രതികരണമാണ്‌ ലഭിച്ചതെന്നും യോഗം വിലയിരുത്തി. അംഗമായിരിക്കെ മരണപ്പെടുന്നവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം രൂപ നൽകുന്ന പദ്ധതിയിൽ ഇത്തവണ ആറായിരത്തി അഞ്ഞൂറോളം പേരാണ്‌ അംഗങ്ങളായത്. സഹകരിച്ചവരോട് കമ്മിറ്റി നന്ദി അറിയിച്ചു.

നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ യോഗം ആഹ്വാനം ചെയ്തു. വിവിധ ജില്ലാ , മണ്ഡലം, ഏരിയാ കമ്മിറ്റികൾക്ക് യോഗത്തിൽ വെച്ച് ഫോറം വിതരണം ചെയ്തു. ഇത്തവണയും പതിനായിരത്തിലധികം പേരെ റിയാദിൽ നിന്ന് അംഗങ്ങളാക്കാനും ഇതിനായി വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ നടത്താനും യോഗം തീരുമാനിച്ചു. ഒക്ടോബർ 23ന്‌ വെള്ളിയാഴ്ച നടക്കുന്ന ‘അപ്ലോഡ് സി19 വാരിയേർസ്’ പരിപാടിയുടെ വിജയത്തിനായി സജീവമായി രംഗത്തിറങ്ങാൻ തീരുമാനിച്ചു.

സെൻ ട്രൽ കമ്മിറ്റി ചെയർമാൻ അബ്ദുസലാം തൃക്കരിപ്പൂർ യോഗം ഉദ്ഘാടനം ചെയ്തു. ജലീൽ തിരൂർ, കെ.ടി.അബൂബക്കർ, കബീർ വൈലത്തൂർ, അബ്ദുൽ മജീദ് പയ്യന്നൂർ, ഷംസു പെരുമ്പട്ട, റസാഖ് വളക്കൈ, ഷാഹിദ് മാസ്റ്റർ, മാമുക്കോയ ഒറ്റ്പ്പാലം, പി.സി അലി വയനാട്, സിദ്ദീഖ് തുവ്വൂർ, അക്ബർ വേങ്ങാട്ട്, സഫീർ തിരൂർ, എ.യു സിദ്ദീഖ്, കെ.പി.മുഹമ്മദ് കളപ്പാറ, ഷാഫി സെഞ്ച്വറി, അൻ വർ വാരം, അഷ് റഫ് അച്ചൂർ, അബ്ദുറഹ്മാൻ ഫറോക്ക്, ഹർഷൽ വയനാട്, മുഹമ്മദ് വേങ്ങര, അഷ് റഫ് വെള്ളേപ്പാടം, ഷൗക്കത്ത് പാലപ്പള്ളീ, ജലീൽ മുവ്വാറ്റുപ്പുഴ, ഉസ്മാൻ പരീത്, ജലീൽ ആലുവ, ഷംസു പൊന്നാനി, കുഞ്ഞിപ്പ തവനൂർ, അൻഷാദ് തൃശ്ശൂർ, ഷഫീഖ് കൂടാളി, സുഹൈൽ കൊടുവള്ളി, ജാഫർ സാദിഖ് പുത്തൂർമഠം, ജാബിർ വാഴമ്പുറം, റഫീഖ് പൂപ്പലം, മുനീർ മക്കാനി, കെ.ടി.അബൂബക്കർ മങ്കട, മജീദ് പരപ്പനങ്ങാടി, സമീർ വെട്ടം, മുത്തു കട്ടുപ്പാറ സംസാരിച്ചു. അരിമ്പ്ര സുബൈർ സ്വാഗതവും മുജീബ് ഉപ്പട നന്ദിയും പറഞ്ഞു.

ചിത്രം:

സഊദി

Advertisment