Advertisment

ഡി എസ് പി ഫ്ളെക്സി ക്യാപ് പദ്ധതി ഓള്‍ഡ് ഫണ്ട് ഓഫറിങ് പ്രഖ്യാപിച്ചു

New Update

publive-image

Advertisment

കൊച്ചി: വിവിധ വിപണി കാലഘട്ടങ്ങളില്‍ കഴിവു തെളിയിച്ച ഡി എസ് പി ഫ്ളെക്സി ക്യാപ്് പദ്ധതിയിലേക്കു നിക്ഷേപകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിന് ഡിഎസ്പി ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് സവിശേഷമായ ഓള്‍ഡ് ഫണ്ട് ഓഫറിങ് (ഒഎഫ്ഒ) പ്രഖ്യാപിച്ചു. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ചു മാറ്റം വരുത്താനുള്ള ഡിഎസ് പി ഫ്ളെക്സി ഫണ്ടിന്റെ കഴിവ്, അതിന്റെ ശക്തമായ നിക്ഷേപ ചട്ടക്കൂട്, ഫണ്ട് മാനേജര്‍മാരുടെ കഴിവ് എന്നിവ ഉയര്‍ത്തിക്കാട്ടുന്നതാണ് ഒഎഫ്ഒ. ഓഹരികളില്‍ നിന്ന് ഉയര്‍ന്ന വരുമാനം ലഭിക്കുന്നതും ലാര്‍ജ് ക്യാപില്‍ ലാഭം വര്‍ധിക്കുന്നതുമായ കമ്പനികളില്‍ നിക്ഷേപിക്കുന്നതാണ് പദ്ധതിയുടെ രീതി.

ദീര്‍ഘകാല ബിസിനസ്, മികച്ച മാനേജ്മെന്റ്, സ്ഥായിയായ വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നിക്ഷേപങ്ങള്‍ നടത്തുക. പദ്ധതിയുടെ നിക്ഷേപം 55-65 ഓഹരികളിലായി വൈവിധ്യവല്‍ക്കരിച്ചിട്ടുണ്ട്. ഇതില്‍ 60-70 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലും 30-40 ശതമാനം മിഡ് ക്യാപ്, സ്മോള്‍ ക്യാപ് പദ്ധതികളിലുമാണെന്ന് 2021 ജൂണ്‍ 30-ലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. പദ്ധതി ആരംഭിച്ചതിനു ശേഷം 19.3 ശതമാനം വാര്‍ഷിക വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. തുടക്കത്തില്‍ നിക്ഷേപിച്ച ഒരു ലക്ഷം രൂപ ഇപ്പോള്‍ 75 ലക്ഷം രൂപയായി ഉയര്‍ന്നിട്ടുണ്ട്.

പലപ്പോഴും നാം പഴയതിനെ നല്ലതാണെങ്കിലും അവഗണിക്കുകയാണു പതിവെന്നും ഈ ഒഎഫ്ഒ വഴി രണ്ടര ദശാബ്ദത്തോളമായി പ്രവര്‍ത്തിക്കുന്ന തങ്ങള്‍ തെളിയിക്കപ്പെട്ട ഫ്ളെക്സി ക്യാപ് പദ്ധതി നിക്ഷേപകരുടെ മുന്നില്‍ വീണ്ടും അവതരിപ്പിക്കുകയാണെന്നും ഇതേക്കുറിച്ചു പ്രതികരിച്ച ഡിഎസ്പി ഇന്‍വെസ്റ്റ്മെന്റ് മാനേജേഴ്സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കല്‍പേന്‍ പരേഖ് ചൂണ്ടിക്കാട്ടി.

ലളിതമായ ചട്ടങ്ങളിലും മികച്ച നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പദ്ധതി മികച്ച മാനേജുമെന്റ് ഉള്ള മികച്ച മേഖലകളിലാണ് നിക്ഷേപിക്കുന്നത്. വിവിധ കാരണങ്ങളാല്‍ തിരുത്തലുകള്‍ ഉണ്ടാകുമ്പോള്‍ അതേ ഓഹരികളില്‍ വീണ്ടും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന പദ്ധതിയാണിത്. പദ്ധതിയുടെ മികച്ച നിക്ഷേപ ചട്ടക്കൂടും വിപണിയുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്താനുള്ള കഴിവും മൂലം ഇത് വിപുലമായ നിക്ഷേപകരെ ആകര്‍ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment