Advertisment

നെഹ്‌റു കുടുമ്പത്തെ കുറിച്ചുള്ള അഭിപ്രായം കോടിയേരി ബാലകൃഷ്‌ണൻ തിരുത്തണമെന്ന്

New Update

ജിദ്ദ: നെഹ്‌റു കുടുബത്തിൽ പ്രസവം നിർത്തിയാൽ കോൺഗ്രസിനു പ്രസിഡൻറ്മാരെ കിട്ടിലെന്നു പറഞ്ഞു ആക്ഷേപിച്ച സി പി എം. സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഇപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്തത്തിൽ ഹിന്ദി മേഖലയിൽ കോൺഗ്രസിന്റെ മിന്നുന്ന വിജയത്തെ കണ്ണ് തുറന്നു കാണാൻ തയ്യാറാകണമെന്നു ഒ ഐ സി സി ജിദ്ദ റീജണൽ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീറും ഗ്ലോബൽ കമ്മിറ്റി സെക്രട്ടറി റഷീദ് കൊളത്തറയും സംയുക്ത പ്രസ്താവയിൽ പറഞ്ഞു.

Advertisment

publive-image

പിണറിയുടെ വഴി അടഞ്ഞ ഭോപ്പാൽ സ്നാന്ദർശത്തിനു വിണ്ടു സ്വാഗതമരുളാൻ ഇനി മാംഗലൂരിലെതു പോലെ കോൺഗ്രസ് സർക്കാറാനുള്ളതെന്നും യാഥാർഥ്യം ഉൾക്കൊള്ളണം. ആർ എസ് സി നെതീരെ പോരാടാൻ കോൺഗ്രസിന്റെ നോതൃത്ത്വത്തിലുള്ള മതേതര മുന്നണിയിക്കു മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവ് ഈ സൗദി സന്ദർശനത്തിലെങ്കിലും ഉണ്ടാക്കട്ടെ എന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു.

കണ്ണൂർ വിമാനത്തവാളത്തിനു വേണ്ടി അഹോരാത്രം അദ്ധാനിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും യു ഡി എഫ് നേതാക്കളെയും വിമാനതതാവള ഉത്ഘാടന ചടങ്ങിൽ അവഗണിച്ച നടപടി സംസ്കാര ശൂന്യമാണെന്നു അവർ വർത്തകുറിപ്പിൽ പറഞ്ഞു. 10 ശതമാനം ജോലി മാത്രം നിര്വഹിക്കുവനാണ് രണ്ടു വർഷത്തോളം സമയം എടുത്ത് പദ്ധതി നീട്ടികൊണ്ടു പോകുക മാത്രമായിരുന്നു ഈ സർക്കാർ ചെയ്തത്. എന്നിട്ട് ഈ ഉൽഘടനം തങ്ങളുടെ നവ കേരളസൃഷ്ടിയായി അവതരിപ്പിക്കുവാൻ സി പി എം ന്റെ തൊലിക്കട്ടി മാത്രമേ കഴിയുകയൊള്ളു.

പണ്ട് സി പി എം മന്ത്രിയായിരുന്ന എസ് ശർമ്മ കൊച്ചി വിമാനത്താവളത്തിന് എതിരെ സമരം ചെയ്തു ഉത്ഘാടനത്തിനു അധ്യക്ഷനായി വന്നതിന്റെ തനിയാവർത്തനം പോലെ മന്ത്രി ഇ പി ജയരാജൻ കണ്ണൂർ വിമനത്തവളാത്തിലും കാര്യത്തിലും സാധിച്ചത് ചരിത്രത്തിന്റെ പക പോക്കലാണ്. കണ്ണടടച്ചു പൂച്ച പാലു കുടിക്കുന്നതു പോലെയാണ് സി പി എം ന്റെ ഇപ്പോഴത്തെ നിലപാടുകൾ കാണുബോൾ തോന്നുന്നത്, കേരളീയ സമൂഹത്തിനു ഈ കാപട്യം തിരിച്ചറിയുവാൻ കഴിയുവാൻ പ്രയാസമില്ലെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു.

Advertisment