Advertisment

രാജ്യാന്തര സ്വർണ്ണക്കടത്ത് സി ബി ഐ അന്വേഷിക്കണം : ഓ ഐ സി സി

New Update

ജിദ്ദ: രാജ്യാന്തര സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെട്ടിട്ടുള്ളതിനാൽ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ജിദ്ദ ഓ ഐ സി സി മലപ്പുറം മുനിസിപ്പൽ കമ്മറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. യു എം ഹുസ്സൈൻ മലപ്പുറം അദ്ധ്യക്ഷത വഹിച്ചു .

publive-image

മുഖ്യമന്ത്രി പിണറായി വിജയനെതിരെയും , മുൻ ഐ ടി സെക്രട്ടറിയും , പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെതിരെ കൊഫെ പൊസേ നിയമ പ്രകാരം കേസെടുക്കുകയും അന്വേഷണം കഴിയുന്നത് വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ ധാർമ്മികമായി അവകാശമില്ലെന്നും കമ്മറ്റി ആരോപിച്ചു . കുഞ്ഞാൻ പൂക്കാട്ടിൽ , കമാൽ കളപ്പാടൻ , അമീർ മുണ്ടുപറമ്പ് , നജ്മുദ്ദീൻ മേൽമുറി , നജീബ് കൊന്നൊല എന്നിവർ പ്രസംഗിച്ചു

Advertisment