Advertisment

പിണറായിയുടേത് അഴിമതി മാഫിയ ഭരണം - ഷാഫി പറമ്പിൽ എം.എൽ.എ

author-image
admin
New Update

റിയാദ്: കേരളം കണ്ടതിൽ വെച്ച് ഏറ്റവും അഴിമതി നിറഞ്ഞതും മാഫിയ സ്വഭാവം പരസ്യമാക്കപ്പെട്ടതുമായ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും ജനാധിപത്യ മൂല്യങ്ങളോ നൈതികതയോ തൊട്ടു തീണ്ടിയിട്ടില്ലാത്ത നയങ്ങളും നിലപാടുകളുമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ അഭിപ്രായപ്പെട്ടു.

Advertisment

publive-image

ഓ.ഐ.സി.സി. സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫിസ് കള്ള കടത്തുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെടുന്നത്.

തൻറെ ചെയ്തികളിൽ ഒരു തെറ്റും കാണാത്ത കഴിയാത്ത ഇപ്പോഴും അതിനെ ന്യായികരിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തിനും ഭരണഘടനാ മൂല്യങ്ങൾക്കും അപാനമാണെന്ന് അദ്ദേഹം പറഞ്ഞു. സൂം വെർച്യുൽ സംഘടിപ്പിച്ച യോഗത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദലി മണ്ണാർക്കാട് അധ്യക്ഷത വഹിച്ച യോഗം സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള ഉത്‌ഘാടനം ചെയ്തു.

publive-image

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ രഘുനാഥ് പറശിനി കടവ്, സലിം കളക്കര, സജി കായംകുളം, റസാഖ് പൂക്കോട്ടുംപാടം, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, ഷംനാഥ് കരുനാഗപ്പള്ളി, അബ്ദുല്ല വല്ലാഞ്ചിറ, സാമുവേൽ റാന്നി, അഷറഫ് പൊന്നാനി, അഷറഫ് വടക്കേവിള, ജില്ലാ പ്രസിഡന്റുമാരായ ബാലു കുട്ടൻ, സുരേഷ് ശങ്കർ, ഫൈസൽ പാലക്കാട്, ജിഫിൻ അരീക്കോട്, സകീർ ധനത്ത്, മുനീർ കോക്കല്ലൂർ, സജീർ പൂന്തുറ, ശുകൂർ ആലുവ, മുനീർ കോക്കല്ലൂർ, സുഗതൻ നൂറനാട്, സലാം ഇടുക്കി, അൻസാർ പള്ളുരുത്തി, നൗഷാദ് കറ്റാനം, റഫീഖ് കണ്ണൂർ, ആനി ചെറിയാൻ, തുടങ്ങിയവർ സംസാരിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറിമാരായ സജി കായംകുളം സ്വാഗതവും യഹ്യയ കൊടുങ്ങലൂർ നന്ദിയും പറഞ്ഞു.

Advertisment