Advertisment

ഒഐസിസി കുവൈറ്റ് ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് യാത്രയയപ്പ് നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

പ്രവാസജീവിതം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഒഐസിസി ജനറൽ സെക്രട്ടറി പ്രേംസൺ കായംകുളത്തിന് ഉപഹാരം പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര സമ്മാനിക്കുന്നു

കുവൈറ്റ് സിറ്റി : പ്രവാസി സമൂഹം കേരളത്തിന്റെ വികസനത്തിന് നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം മുരളി ( എക്സ് എംഎൽഎ) പറഞ്ഞു.

വിദേശരാജ്യങ്ങളിൽ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ഒഐസിസിയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് മടങ്ങുന്ന ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) കുവൈത്ത് നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രംസൺ കായംകുളത്ത് നൽകിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് വർഗീസ് പുതുക്കുളങ്ങര അധ്യക്ഷതവഹിച്ചു. ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് എം ലിജു മുഖ്യപ്രഭാഷണം നടത്തി.

യോഗത്തിൽ റഫീഖ് വടക്കേക്കാട് ദോഹ, ഒഐസിസി ഭാരവാഹികളായ എബി വാരിക്കാട്, ഹമീദ് കേളോത്ത്, ബി എസ് പിള്ളി, വർ​ഗീസ് ജോസഫ് മാരമൺ, ബിനു ചെമ്പാലയം, ജോയി ജോൺ തുരുത്തിക്കര, രാജീവ് നടുവിലേമുറി, മനോജ് ചണ്ണപ്പേട്ട, എം എ നിസാം, റോയ് കൈതവന, ജോയി കരവാളൂർ, കൃഷ്ണൻ കടലുണ്ടി, ജെസി ജയ്സൺ, ഹരീഷ് തൃപ്പൂണിത്തറ, വിപിൻ മങ്ങാട്ട്, സൈമൺ കൊല്ലം, ബിനോയ് ചന്ദ്രൻ, ഷംസു താമരക്കുളം, ഷോബിൻ സണ്ണി എന്നിവർ പ്രസംഗിച്ചു

 

kuwait oicc
Advertisment