Advertisment

ഓ ഐ സി സി റിയാദ് ആലപ്പുഴ ഒരുക്കിയ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പുറപെട്ടു. കൂടണയും വരെ കൂടെയുണ്ട്....

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

റിയാദ് : കോവിഡ് പശ്ചാലത്തില്‍ അന്ത്രാരാഷ്ട്ര വിമാനസര്‍വീസ് നിര്‍ത്തിവെച്ചതിനാല്‍ നാട്ടിലെത്താന്‍ ബുദ്ധിമുട്ടുന്നവര്‍ക്കായി ഓ ഐ സി സി  ആലപ്പുഴ ജില്ലാകമ്മറ്റി, റിയാദിന്റെ നേതൃത്വത്തിൽ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടെക്കും കൊച്ചിയിലേക്കും രണ്ടു വിമാനങ്ങള്‍ പുറപെട്ടു. ഇരു വിമാനങ്ങളിലുമായി 358 യാത്രകാരാണ് ഉള്ളത്.

Advertisment

publive-image

കൊച്ചിക്കുള്ള യാത്രക്കാരില്‍ 7 സ്ത്രീകളും മൂന്ന് കുട്ടികള്‍, ഒരു കൈകുഞ്ഞ്, 170 പുരുഷന്‍മാര്‍ അടക്കം ഇതില്‍ നാല് പേര്‍ ഹൃദ്രോഗികള്‍ ആണ് മൊത്തം  184 യാത്രകാരും, കോഴിക്കോട് വിമാനത്തില്‍ 15 സ്ത്രീകളും മൂന്ന് കുട്ടികളും 156 പുരുഷന്‍മാരും അടക്കം 174 യാത്രകാരാണ് ഉള്ളത്.

publive-image

 

ജൂലായ്‌ 13 രാവിലെ പതിനൊന്ന് mണിയ്ക്ക് കോഴിക്കോട്ടേയ്ക്കും 12മണിക്ക് കൊച്ചിയിലേക്കും സ്പയിസ് ജെറ്റിന്‍റെ  SG9938, SG9930 എന്നീ രണ്ട് ചാർട്ടേർഡ് വിമാനം നാട്ടിലേക്ക് പുറപ്പെട്ടൂ

സാമ്പത്തികമായി വിഷമം അനുഭവിക്കുന്ന 6 യാത്രക്കാർക്ക് സൗജന്യടിക്കറ്റും , പ്രയാസം അനുഭവിക്കുന്നവർക്കു ടിക്കറ്റ് നിരക്കിൽ ഇളവും നൽകിയാണ് നാട്ടിലെത്തിക്കുന്നത്.

യാത്രക്കാർക്ക് ആവശ്യമായ വെള്ളം, സ്‌നാക്‌സ്,കോവിഡ് സേഫ്റ്റി ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തു.ഓ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ഭാരവാഹികള്‍ എല്ലാവരും യാത്രക്കാര്‍ക്കുള്ള സഹായവുമായി സജീവമായി രംഗത്ത്ണ്ടായിരുന്നു.

publive-image

Advertisment