Advertisment

ഒ ഐ സി സി ഹജ് സെൽ വളണ്ടിയർ റജിസ്ട്രേഷൻ ആരംഭിച്ചു

New Update

ജിദ്ദ: ഒഐസിസി ജിദ്ദ ഹജ് സെൽ വളണ്ടിയർ രജിസ്‌ട്രേഷന്റെ ഉത്ഘാടനം ജിദ്ദയിലെ മുൻ പ്രവാസിയും ഐ സി സി സ്ഥാപകാം ഗവും പെരുവള്ളൂർ കോൺഗ്രസ് കമ്മിറ്റി അംഗവുമായ കുഞ്ഞി മൊയ്‌ദീൻ അഞ്ചാലാനു നിർവ്വഹിച്ചു. മുപ്പതു വര്ഷങ്ങള്ക്കു മുൻപ് ഹാജിമാർക്ക് കഞ്ഞിയും അഛാറൂം വിതരണം ചെയ്തിരു ന്ന മിനായിലെ വക്കഫ് ചെയ്ത ഊട്ടു പുരകളിൽ അന്ന് സേവനം നടത്തിയ കാര്യം ഉംറ നിർവ്വഹിക്കാൻ കുടുംബ സമേതം എത്തിയ അദ്ദേഹം അനുസ്മരിച്ചു. വളണ്ടിയർ സഹീർ അനസ് തച്ചാരംകു ന്നിൽ നിന്നും വാളണ്ടിയർ അപേക്ഷ ഫോറം സ്വികരിച്ചു.

Advertisment

publive-image

റീജണൽ പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷം വഹിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി ഹജ് സേവന രംഗത്തുള്ള ജിദ്ദ ഹജ് വെൽഫെയർ ഫോറത്തിൽ ഒ ഐ സി സി തുടരുന്നതോടപ്പം തന്നെ, മുൻ വർഷങ്ങളെ പോലെ സ്വന്തം നിലയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ചു കൊണ്ട് ഹജ് വാളണ്ടിയർ മാരുടെ സേവനം നടത്തുമെന്നു മുനീർ പറഞ്ഞു.

publive-image

സൗദിയിലെ ദമ്മാം, ഹായിൽ, റിയാദ്, അബഹ തുടങ്ങിയ മറ്റു ഒഐസിസി കമ്മിറ്റിയിലെ വളണ്ടിയർമാരും സേവന രംഗത്ത് മിനായിൽ ഉണ്ടാ ക്കും. മക്കയിൽ വളണ്ടിയർ സെൽ ജനറൽ കൺവീനർ ഷാനിയാസ് കുന്നിക്കോടിന്റെയും മദിനയിൽ ഏരിയ പ്രസിഡണ്ട് ഹമീദ് പെരുപറമ്പിന്റെയും നേതൃത്ത്വത്തിൽ ഇന്ത്യൻ തീർഥത ടകർ എത്തുന്ന ജൂലൈ ആദ്യവാരം മുതൽ വളണ്ടിയർമാർ സേവന രംഗത്ത് ഉണ്ടാകുമെന്നു മുനീർ പറഞ്ഞു.

publive-image

ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ,ഹജ് വെൽഫെയർ ഫോറം ചെയർമാൻ അബ്ബാസ് ചെമ്പൻ, നൗഷാദ് അടൂർ, അലി തേക്കുതോട്, ഷൂക്കൂർ വക്കം, നാസിമുദ്ധീൻ മണനാക്, സഹീർ മാഞ്ഞാലി, അഷറഫ് അഞ്ചാലാനു, മുജീബ് മുത്തേടത്ത്, ഹാഷിം കോഴിക്കോട്, മുജീബ് തൃത്തല, അനിൽകുമാർ പത്തനംതിട്ട, കുഞ്ഞി മുഹമ്മദ് കോടശ്ശേരി, റഫീഖ് മൂസ, ഫസലുള്ള വെല്ലുവമ്പാളി, നൗഷീർ കണ്ണൂർ, ടി കെ അഷറഫ്, ഷിനോയ് കടലുണ്ടി, തുടങ്ങിയവർ സംസാരിച്ചു.

publive-image

ഹജ്ജ് വാളണ്ടിയർ സേവനത്തിനു സന്നദ്ധതയുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 0556647474. 0535004020. 0551328244. എന്നി മൊബൈൽ നമ്പറിൽ ബന്ധെപ്പെടേണ്ടതാണ്.ജനറൽ സെക്രട്ടറി സാക്കിർ ഹുസൈൻ എടവണ്ണ സ്വാഗതവും ട്രഷറർ ശ്രീജിത്ത് കണ്ണൂർ നന്ദിയും പറഞ്ഞു.

Advertisment