Advertisment

ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്നു: ജിദ്ദ ഒ ഐ സി സി

New Update

ജിദ്ദ: രാഷ്ട്രീയ പകപോക്കലിനു അധികാരം ദുർവിനിയോഗം ചെയ്യുന്നതിന്റെയും, നിയമ വ്യവസ്ഥയെ മലീമസമാകുന്നതി ന്റെയും മകുടോദാഹരണമാണ്, കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായാ പി. ചിദംബരം എം പി യുടെ അറെസ്റ്റെന്ന് , ഒ ഐ സി സി സൗദി വെസ്റ്റേൺ റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ പ്രസ്താവനയിൽ പറഞ്ഞു.

Advertisment

publive-image

ഹിറ്റ്ലർ അടക്കമുള്ള ലോകത്തിലെ ഏകാധിപതികളുടെ ഭരണ നയങ്ങളാണ് കേന്ദ്ര സർക്കാർ പിന്തുടരുന്നത്, ജനാധിപത്യത്തിലെ ഭുരിപക്ഷയം ഏകാധിപതിയെ പോലെ ഭരിക്കാനുള്ളതല്ലെന്നും, ജനങ്ങളാണ് പരമാധികാരിയെന്നും ഭരണാധികാരികൾ തിരിച്ചറിയണമെന്നും മുനീർ പറഞ്ഞു.

ചിദംബരം ആഭ്യന്തര മന്ത്രിയായിരിക്കെ കൊലക്കേസിൽ പ്രതിയായ ഇന്നത്തെ ആഭ്യന്തരമന്ത്രിയെ, അറസ്റ്റു ചെയ്‌തത്‌ മുന്ന് മാസം ജയിൽ ഇട്ടതിനുള്ള പ്രതികാരമാണ്, കുറ്റപത്രം പോലും ഇല്ലാത്ത സാമ്പത്തിക കേസിൽ ഇപ്പോൾ അദ്ദേഹത്തെ അറസ്റ്റു ചെയ്തിരിക്കുന്നതു. കൊടും കുറ്റവാളികളായി ജയിലില്‍ കിടക്കുന്ന പ്രതികളുടെ മൊഴി പ്രകാരം, ഇന്ത്യന്‍ നീതി ന്യായ ചരിത്രത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത വിതം, നാടകീയമായി രാഷ്ട്രീയ വേട്ടയാടലിന് മോഡിയും അമിത് ഷായും രാജ്യത്തെ പരമോന്നത അന്വേഷണ വിഭാഗങ്ങളെയും കോടതിയും ദുരുപയോഗം ചെയ്തുരിക്കുകയാണ്. ഇതിനെതി രെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും മുനീർ പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യത്തിന്റെ ഈ മരണമണികൾ കേൾക്കാതെ നിസംഗരായിരിക്കുവാൻ ഇന്ത്യയിലെ പ്രതിപക്ഷത്തിന് ഇനി സമയമില്ലെന്ന് തിരിച്ചറിയണം. ഫാസിസ്റ്റു ഭരണ രീതികളെ എല്ലാ ആർതഥത്തിലും പ്രതിരോധിക്കുവാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും തയാറാകണമെന്നും അതിനു ശക്തിപകരുന്ന പ്രവാസി കൂട്ടായ്മകൾ കൂടി ഉയർന്നുവരേണ്ടിയിരിക്കുവെന്നും മുനീർ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Advertisment