Advertisment

ജിദ്ദ ഒ ഐ സി സി ജവാഹർ ബാലജന വേദി ശിശുദിനം ആഘോഷിച്ചു

New Update

ജിദ്ദ: രാഷ്ട്ര ശില്പി ജവാഹർ ലാൽ നെഹ്രുവിന്റെ 129 ആം ജന്മ ദിനം സമുചിതമായി ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജിണൽ കമ്മിറ്റിയുടെ കിഴിലുള്ള ജവാഹർ ബാലജന വേദിയുടെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. മലപ്പുറം - മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ മൊയ്‌ദീൻ കുട്ടി ഉത്ഘാടനം ചെയ്തു. മതേതര ഇന്ത്യയുടെ മുഖമായിരുന്നു ജവാഹർലാൽ നെഹ്രുവിന്റെ ദീർഘ വീക്ഷമാണ് രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാന ശീലയെന്നു ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ജിദ്ദ ഒ ഐ സി സി ജവാഹർ ബാലജന വേദിയുടെ ആഭിമുഖ്യത്തിൽ ശിശു ദിന ആഘോഷ പരിപാടിയിൽ മലപ്പുറം - മൂന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ മൊയ്‌ദീൻ കുട്ടി ഉത്ഘാടനം ചെയ്തു സംസാരിക്കുന്നു.

റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അധ്യക്ഷം വഹിച്ചു.ഉൾക്കൊള്ളുക എന്നു ഭാരതത്തിന്റെ ഗതകാല പാരമ്പര്യം തകർക്കുവാൻ ശ്രമിക്കുന്ന വർഗീയ - ഫാസിസിറ് ശക്തികുളുടെ ശ്രമങ്ങളെ ഇല്ലാതാക്കുവാൻ എക്കാലത്തയെക്കാളും കൂടുതൽ നെഹ്രുവിനെ പോലുള്ള ദേശ സ്നേഹികളെ സ്മരിക്കണമെന്ന്‌ ചടങ്ങിൽ അധ്യക്ഷം വഹിച്ചു കൊണ്ട് മുനീർ പറഞ്ഞു. ജവഹർ എന്നു അറബി പദം പോയോഗിക്കുന്നതിനോ ചാച്ച നെഹ്രുവിനു ഒരു മടിയും ഉണ്ടായിരുന്നില്ലെന്ന് ഇന്ന് അറബി , പേർഷ്യൻ പാദങ്ങൾ ഉള്ള നഗരങ്ങളുടെ പേര് മാറ്റാൻ നടക്കുന്നവർ മനസിലാക്കണമെന്നു മുനീർ കൂട്ടിച്ചേർത്തു.

publive-image

ജിദ്ദ ഒ ഐ സി സി ജവാഹർ ബാലജന വേദിയുടെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷ പരിപാടിയിൽ നിന്ന്

ബാലജന വേദി ഭാരവാഹികളായ നാദിർ നാസ്, അജാസ് അൻവർ, മുഹമ്മദ് യാസിൻ ശരീഫ്, അമൽ മുനീർ, ആഷിഫ് അൻവർ, മുൻ റീജണൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ മജീദ് നഹ, ഗ്ലോബൽ സെക്രട്ടറി റഷീദ് കൊളത്തറ, സാകിർ ഹുസൈൻ എടവണ്ണ, ഇക്ബാൽ പൊക്കുന്നു, ഷുക്കൂർ വക്കം, സമദ് കിണാശ്ശേരി, നൗഷാദ് അടൂർ, അലി തേക്കുതോട്, ശ്രീജിത്ത് കണ്ണൂർ, എന്നിവർ സംസാരിച്ചു.നാഷണൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ധീൻ മണനാക് സ്വാഗതവും ബാലജന വേദി കൺവീനർ മുജീബ് മുത്തേടത്ത് നന്ദിയും പറഞ്ഞു.

 

 

ഫോട്ടോ:2

Advertisment