Advertisment

വി ടി ബൽറാമിന് പിന്തുണയുമായി പാലക്കാട് ഒ ഐ സി സി

author-image
admin
New Update

ജിദ്ദ: വി ടി ബൽറാമിന്റെ എ കെ ജി യുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ വിവാദത്തെ തുടർന്നു തൃത്താല നിയോജക മണ്ഡലത്തിൽ ബൽറാമിനെതിരെ സി പി എം നേതൃത്വം നടത്തുന്ന ആക്രമണങ്ങളെ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റി ശക്തമായ ഭാഷയിൽ അപലപിച്ചു തൃത്താല നിയോജക മണ്ഡലത്തിലെ തുടർച്ചയായ വിജയങ്ങളിലും മണ്ഡലത്തിൽ അദ്ദേഹത്തിന് വര്ധിച്ചു വർദ്ധിച്ചു വരുന്ന ജനപിന്തുണയിലും വിറളി പൂണ്ട സി പി എം നേതൃത്വം അദ്ദേഹത്തെ ആക്രമിക്കാൻ ആസൂത്രിതമായി ശ്രമിക്കുകയാണെന്നും ജില്ലാ പ്രസിഡന്റ്‌ കരീം മണ്ണാർക്കാട് കുറ്റപ്പെടുത്തി, ഇതിനെതിരെ പ്രബുദ്ധരായ മലയാളികൾ പ്രതികരിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു

Advertisment

publive-image

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്മാരെന്നു സ്വയം വീമ്പിളക്കുന്ന സി പി എം ഇനി മേലാൽ അവരുടെ സമ്മേളേനങ്ങളിൽ ഗോവിന്ദ് പൻസാരയുടെയും, കൽബുർഗിയുടെയും, ഗൗരി ലങ്കേഷിന്റെയും ചിത്രങ്ങൾ ഉപയോഗിക്കരുത് എന്നും യോഗം ആവശ്യപ്പെട്ടു

കേരളം ഭരിക്കുന്ന ക്രമസമാധാനം നിലനിർത്താൻ ബാധ്യതയുള്ള രാഷ്ട്രീയ പാർട്ടിയായ സി പി എം അസഹിഷ്ണുതയുടെ വക്താക്കളാണെന്നും അത് വി ടി ബൽറാം എം എൽ എ ക്ക്‌ നേരെ ഉണ്ടായ അക്രമണത്തോടെ തെളിയിച്ചിരിക്കുകയാണെന്നും ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി ശരീഫ് കുഞ്ഞു പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ചു.

തെരഞ്ഞെടുക്കപ്പെട്ട ഒരു ജന പ്രതിനിധിയെ സ്വന്തം നാട്ടിലെ ഒരു കാര്യപരിപാടിയിൽപോലും പങ്കെടുപ്പിക്കില്ലന്ന സി പി എമ്മിന്റെ ധിക്കാരം ഒരു ജനാതിപത്യ സമൂഹത്തിൽ ആർക്കും അംഗീകരിക്കാനാവില്ലെന്ന് റീജ്യണൽ കമ്മറ്റി പ്രസിഡന്റ് കെ ടി യെ മുനീർ അഭിപ്രായപ്പെട്ടു. ബൽറാമിന്റെ ഫേസ്ബുക്ക് പരാമർശം കോൺഗ്രസ്സ് പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായമല്ലന്ന് പാർട്ടി നേതൃത്വം വ്യെക്തമാക്കിയപ്പോൾ തന്നെ സി പി എമ്മിന് ഈ വിഷയം അവസാനിപ്പിക്കാമായിരുന്നു എന്ന് കെ പി സി സി ഐ ടി സെൽ മെമ്പറും മുൻ ഇന്ത്യൻ എംബസി സ്‌കൂൾ ചെയർമാനുമായ ഇഖ്ബാൽ പോക്കുന്ന് അഭിപ്രായപ്പെട്ടു.

publive-image

എ കെ ജി യുടെ വിവാദം വെറും പുകമറയാണെന്നും സർക്കാരിന്റെ ഭരണ പരാജയങ്ങളിൽ നിന്നും ഓഖി ദുരന്ത നിവാരണ ഫണ്ടിൽ നിന്നും വക മാറ്റി ചിലവഴിച്ചത് പൊതു ജനങ്ങൾക്ക് മുന്നിൽ തല വെച്ച് കൊടുക്കേണ്ടി വന്നുള്ള ജാള്യത മറക്കാനുമായിട്ടാണ് ഈ അക്രമം അഴിച്ചു വിടുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ ഫാസിസത്തിന് എതിരെ പ്രവാസി ലോകം അപലപിച്ചു.

എ കെ ജി വിഷയവുമായി ബന്ധപ്പെട്ടു പ്രിയങ്കരനായ ശ്രീ വി ടി ബൽറാം എം എൽ എ ക്ക്‌ എതിരെ തൃത്താലയിൽ നടന്ന സിപിഎം ഗുണ്ടാ വിളയാട്ടത്തിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചു പാലക്കാട്‌ ജില്ലാ ഒഐസിസി കമ്മിറ്റി ശക്തമായി പ്രതിരോധിക്കുന്നു.

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റ അപ്പോസ്തലന്മാരായി വാഴ്ത്തപ്പെട്ടിരുന്ന മാര്കിസ്റ് പ്രസ്ഥാനങ്ങളുടെ മുഖംമൂടിയാണ് ഇതിലൂടെ വലിച്ചു കീറപ്പെട്ടിരിക്കുന്നത്.

ബഹുമാന്യനായ ബൽറാമിന് എല്ലാ വിധ പിന്തുണയും ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു.

സിപിഎംന്റെ അക്രമരാഷ്ട്രീയത്തിന് എതിരെ ഈ യോഗം ശ്കതമായി പ്രതിഷേധിക്കുന്ന

ജില്ലാ കമ്മറ്റിയുടെ പ്രധിഷേധ പ്രമേയം അനീസ് പട്ടാമ്പി അവതരിപ്പിച്ചു. മുജീബ് മൂത്തേടത്ത്, മുജീബ് തൃത്താല, സക്കീർ ഹുസ്സൈൻ എടവണ്ണ, അലി തേക്ക്തോട്, ഷറഫുദ്ദീൻ കായംകുളം, ഷുക്കൂർ വക്കം, നാസിമുദ്ദീൻ മണനാക്ക്, നാസർ ജമാൽ, ലത്തീഫ് മക്രേരി, ഹർഷാദ് എറണാംകുളം, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സൈനുദ്ദീൻ വല്ലപ്പുഴ, ഷറഫുദ്ദീൻ തിരുമിറ്റക്കോട്, അഷ്‌റഫ് വടക്കേക്കാട്, ഇസ്മായിൽ കൂരിപ്പോയിൽ എന്നിവർ സംസാരിച്ചു. ജിദേശ് എറകുന്നത്ത് സ്വാഗതവും ഷക്കീൽ തോമസ് നന്ദിയും പറഞ്ഞു.

Advertisment